വിജയ കൂട്ടുകെട്ടുകൾ ആയ ലാൽജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണ്. ഇവരുടെയും മുൻ ഹിറ്റ് ചിത്രങ്ങളായ പുള്ളിപുലിയും അട്ടിൻകുട്ടിയും, എൽസമ്മ എന്ന ആണ്കുട്ടി എന്നിവയ്ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായ എം. സിന്ധുരാജ് തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൻറെ മറ്റ് നടപടികൾ പൂർത്തിയായി വരുന്നു. പേര് നൽകാത്ത ഈ ചിത്രത്തിന്റെ നിർമ്മാണം ഷെബിൻ ബേക്കറാണ്. നിരവധി പുതുമുഖങ്ങളെ സിനിമയിലേക്ക് എത്തിച്ച ലാൽ ജോസ്, ഈ ചിത്രത്തിലൂടെയും ഒരു പുതുമുഖത്തെ മലയാളസിനിമയ്ക്ക് നൽകുന്നുണ്ട്. ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയിൽ ആരംഭിക്കും. ദേശീയ അവാർഡ് ജേതാവായ സൗമ്യ സദാനന്ദന്റെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ.
സംവിധായകൻ ലാൽ ജോസ് തിരക്കഥാകൃത്ത് എം. സിന്ധുരാജും കുഞ്ചാക്കോ ബോബനും ഒന്നിച്ച ആദ്യ ചിത്രം എൽസമ്മ എന്ന ആൺകുട്ടി ആയിരുന്നു. ആൻ അഗസ്റ്റിൻ ആദ്യമായി ബിഗ്സ്ക്രീനിൽ എത്തിയ ചിത്രം അന്ന് വളരെ വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലൂടെ വലിയ ഹിറ്റായി മാറിയ കോമ്പിനേഷൻ പിന്നീട് 2013 വീണ്ടും എത്തി വിജയം ആവർത്തിച്ചു. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്തവണ വീണ്ടും വിജയം കൊയ്തത്. കുട്ടനാടൻ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിലൊന്ന് ആയി മാറി. പൊതുവേ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കുന്ന കൊച്ചു കഥകളാണ് സിന്ധുരാജിന്റെ തിരക്കഥയുടെ സൗന്ദര്യം. പുതിയ ചിത്രവും അതുപോലെ ഒന്നു തന്നെയായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. എന്തുതന്നെയായാലും കുടുംബപ്രേക്ഷകരേയും ആകർഷിക്കുന്ന മികച്ച ഒരു ചിരി ചിത്രമൊരുക്കാൻ വിജയ കൂട്ടുകെട്ടിനാവട്ടെ.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.