കോവിഡ് പ്രതിസന്ധിയിൽ നിന്നും പതുക്കെ ലോകം കരകയറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം നിശ്ചലമായി കിടന്നിരുന്ന മലയാള സിനിമാ ലോകവും ഇപ്പോൾ ചലിച്ചു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മാസം തീയേറ്ററുകളും കൂടി തുറന്നതോടെ അധികം വൈകാതെ തന്നെ സിനിമാ ലോകം പഴയതു പോലെ തിരക്കേറിയതാകുമെന്നും പ്രേക്ഷകർ തീയേറ്ററുകളിലേക്കു തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയിലുമാണ് സിനിമാ പ്രവർത്തകർ. ഒട്ടേറെ വലുതും ചെറുതുമായ മലയാള ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. ആ കൂട്ടത്തിൽ നമ്മുടെ മുന്നിലെത്താനൊരുങ്ങുകയാണ് സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമി. നടന്മാരും സംവിധായകരുമായ ഈ അച്ഛനും മകനും ചേർന്നൊരുക്കുന്ന സുനാമി, ഒരു പക്കാ ഫാമിലി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്.
ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമാണെന്നു അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. അടുത്ത മാസം സുനാമി തീയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ട് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇനി എല്ലാ മുഖങ്ങളിലും ചിരികൾ വിടർത്താൻ ഈ ചിത്രത്തിന് സാധിക്കുമെന്ന് തന്നെയാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.