പ്രശസ്ത സംവിധായകൻ മണി രത്‌നം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുക്കാൻ പോവുകയാണ്. പൊന്നിയിൽ സെൽവൻ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആണ് ആരംഭിക്കുന്നത്. വമ്പൻ താരനിരയുമായി ഒരുങ്ങുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയാണ് ഒരുക്കാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായി പ്രശസ്ത മലയാള നടനും സംവിധായകനും ആയ ലാലും എത്തുകയാണ്. ലാൽ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വൃദ്ധനായ ഒരു യോദ്ധാവിന്റെ വേഷത്തിൽ ആണ് താൻ അഭിനയിക്കുന്നതെന്നും ലാൽ പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിൽ ഒരേ ഒരാളോട് മാത്രമേ താൻ അവസരം ചോദിച്ചിട്ടുള്ളൂ എന്നും അത് മണി രത്‌നം സാറിനോട് ആണെന്നും ലാൽ പറയുന്നു.
മണി രത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയോടുള്ള അടുപ്പം വെച്ചാണ് ലാൽ അത് ചോദിച്ചത്. അതിനു ശേഷം കടൽ എന്ന ചിത്രത്തിലേക്ക് മണി രത്‌നം വിളിച്ചു എങ്കിലും ഡേറ്റ് ഇഷ്യൂ കാരണം അന്ന് പോകാൻ ലാലിന് പറ്റിയില്ല. ഇപ്പോൾ പൊന്നിയിൽ സെൽവനിൽ അഭിനയിക്കാൻ പോകുമ്പോൾ അതൊരു സ്വപ്ന സാക്ഷാത്കാരം തന്നെയാണ് ലാലിന്. ഈ ചിത്രത്തിന് വേണ്ടി കുതിരയോട്ടം പരിശീലിക്കുകയാണ് ലാൽ ഇപ്പോൾ. അമിതാബ് ബച്ചൻ, ഐശ്വര്യ റായി, വിക്രം, കാർത്തി, ജയം രവി, തൃഷ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ ഉണ്ട്. മലയാളത്തിൽ നിന്നു ജയറാമും അഭിനയിക്കുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, മണിരത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേർന്നാകും നിർമ്മിക്കുക.
കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഈ നോവൽ രണ്ടു ഭാഗങ്ങൾ ഉള്ള സിനിമ ആക്കി തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒരുക്കാൻ ആണ് മണി രത്‌നം ഒരുങ്ങുന്നത്. ശിവ ആനന്ദ്, കുമാരവേൽ എന്നിവരുമായി ചേർന്ന് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു മണി രത്‌നം. തായ്ലൻഡിൽ ആവും ഈ ചിത്രം ആരംഭിക്കുക എന്നു സൂചന ഉണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.