ആരാധകർക്ക് വമ്പൻ പ്രതീക്ഷ നൽകി കൊണ്ട് ദളപതി വിജയ് ഒരിക്കൽ കൂടി സംവിധായകൻ ആറ്റ്ലിയുമായി ഒന്നിക്കുകയാണ്. ഗംഭീര വിജയം നേടിയ തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികൾ തുടങ്ങി കഴിഞ്ഞു. ദളപതി വിജയ്‌യുടെ അറുപത്തിമൂന്നാമതു ചിത്രമായ ഈ ആറ്റ്ലി ചിത്രത്തിൽ വിജയ് ഒരു ഫുട്ബോൾ കോച്ച് ആയാണ് അഭിനയിക്കുന്നത് എന്നു വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ ഒഫീഷ്യൽ അറിയിപ്പുകൾ വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിലെ നായിക ആരാണെന്നു നിർമ്മാതാക്കൾ സ്ഥിതീകരിച്ചിരിക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വില്ല് എന്ന ചിത്രത്തിന് ശേഷം നയൻതാര വിജയ്‌യുടെ നായിക ആയി എത്തുന്ന ചിത്രം ആയിരിക്കും ഇത്.
വളരെ ശക്തമായ ഒരു നായികാ വേഷമാണ് ഈ ചിത്രത്തിൽ ഉള്ളതെന്നും, അതിന് പറ്റിയ കഴിവും സാമർഥ്യവും ഉള്ള ഒരു നായികയെ ആണ് തങ്ങൾ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് നയൻതാരയുടെ പേര് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബുവും അഭിനയിക്കും എന്നു വാർത്തകൾ വന്നിട്ടുണ്ട്. ജി കെ വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ആന്റണി റൂബൻ ആയിരിക്കും. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഈ മാസ്സ് ഫാമിലി എന്റർട്ടട്ടൈനേർ ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ഒക്ടോബർ മാസത്തിൽ ദീപാവലി റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. വരുന്ന ജനുവരിയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.