തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ താര എന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. സ്വന്തമായി ചിത്രം വിജയിപ്പിക്കാൻ ഉള്ള താര മൂല്യവും അതുപോലെ അതിശയിപ്പിക്കുന്ന അഭിനയ മികവുമാണ് നയൻതാരയെ ഈ പദവിയിൽ എത്തിച്ചത്. ഒട്ടേറെ ചിത്രങ്ങൾ നയൻ താരയുടേതായി തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലായി വരാൻ ഇരിക്കുന്നുമുണ്ട്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത് മലയാളത്തിലെ മഹാനടന്മാരും ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളുമായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിൽ നായികയായി ഒരിക്കൽ കൂടി എത്താൻ പോവുകയാണ് നയൻ താര എന്നാണ്. മോഹൻലാലിന്റെ കൂടെ രണ്ടു ചിത്രങ്ങളിലും മമ്മൂട്ടിയുടെ കൂടെ നാല് ചിത്രങ്ങളിലും നയൻതാര ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കാൻ പോകുന്ന ബിഗ് ബ്രദർ എന്ന മലയാള ചിത്രത്തിൽ നയൻ താര ആണ് നായിക ആയെത്തുക. ഈ ചിത്രം ഈ വർഷം അവസാനം ആകും. ചിത്രീകരണം ആരംഭിക്കുക. അതുപോലെ നയൻതാര അഭിനയിക്കാൻ പോകുന്ന മമ്മൂട്ടി ചിത്രം തെലുങ്കിൽ ആണ്. ഒരുപാട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് മഹി വി രാഘവ് ഒരുക്കുന്ന യാത്ര.
വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ ആണ് നയൻതാര ഒരു നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു നായികയായി ബാഹുബലിയിൽ അഭിനയിച്ച ഒരു നടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായും നയൻതാര പ്രത്യക്ഷപ്പെടും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.