തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. തന്റെ ഒറ്റ പേരിൽ ചിത്രങ്ങൾ വിജയിപ്പിക്കാനുള്ള താരമൂല്യമുള്ള നയൻതാര വമ്പൻ ചിത്രങ്ങളിൽ നായികാ വേഷം ചെയ്യുകയാണ് ഇപ്പോൾ. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികാ വേഷം ചെയ്ത ദർബാർ ആണ് നയൻതാരയുടെ ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട്- ജയറാം ചിത്രത്തിലൂടെ അരങ്ങേറി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെയെല്ലാം നായികാ വേഷം ചെയ്ത നയൻതാര തമിഴിൽ എത്തിയതോടെ ഈ നടിക്ക് കിട്ടിയത് കൈ നിറയെ വേഷങ്ങൾ. ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റിയ നയൻതാര പതിയെ ട്രാക്ക് മാറ്റി. അതിനു ശേഷമാണു ഈ നടിയുടെ ഗംഭീര അഭിനയ പാടവം ലോകം ശ്രദ്ധിക്കുന്നത്. പിന്നീട് വമ്പൻ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം പിടിച്ചെടുക്കുകയായിരുന്നു ഈ നടി.
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നയൻതാരക്ക് ആരാധകരും സിനിമ ലോകവും ആശംസകൾ നൽകുകയാണ്. എന്നാൽ നയൻതാര വളരെ റൊമാന്റിക് ആയി ആണ് തന്റെ ജന്മദിനം കൊണ്ടാടുന്നത്. ഇപ്പോൾ ന്യൂയോർക്ക് സിറ്റിയിൽ ഉള്ള നയൻതാര പിറന്നാൾ ആഘോഷിക്കുന്നത് കാമുകനായ വിഘ്‌നേശ് ശിവന് ഒപ്പമാണ്. തമിഴിലെ പ്രശസ്ത സംവിധായകനാണ് വിഘ്‌നേശ് ശിവൻ. വിഘ്‌നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിൽ നയൻതാര ആയിരുന്നു നായികാ വേഷം ചെയ്തത്. ഇപ്പോൾ തങ്ങൾ ന്യൂയോർക്കിൽ ആണെന്ന വിവരം അവിടെ നിന്നുള്ള ഫോട്ടോ സഹിതം വിഘ്‌നേശ് ശിവൻ ആണ് ആരാധകരോട് പങ്കു വെച്ചത്. ഏതായാലും നയൻതാര- വിഘ്‌നേശ് ശിവൻ ജോഡിയുടെ പുതിയ റൊമാന്റിക് ഫോട്ടോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.