തമിഴ്നാട്ടിൽ വലിയ തോതിൽ ആരാധകരുള്ള താരമാണ് തല അജിത്. ഒരു കാലത്ത് അദ്ദേഹം തന്റെ ഫാൻസ് അസോസിയേഷൻ എല്ലാം തന്നെ പിരിച്ചു വിടുകയുണ്ടായി എന്നാൽ ഇന്ന് യാതൊരു സംഘനയുടെ കീഴിൽ നിൽക്കാതെ അജിത്തിന്റെ ഓരോ സിനിമക്കും ഗംഭീര വരവേൽപ്പാണ് തമിഴ് മക്കൾ നൽകുന്നത്. തല അജിത് നായകനായിയെത്തുന്ന ചിത്രമാണ് ‘വിശ്വാസം’. വീരം, വിവേകം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. അർജുൻ ത്യാഗരാജൻ, സെന്തിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജിത്തിന്റെ നായികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. നയൻതാരയുടെ റീലീസിനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കോലമാവ് കോകില’
സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ കൂടുതലായി ചെയ്യുന്ന താരമാണ് നയൻതാര. എന്നാൽ അജിത് എന്ന നടനോടുള്ള ബഹുമാനം കാരണം ‘വിശ്വാസം’ സിനിമയുടെ തിരക്കഥ പോലും വായിക്കുകയോ മറ്റ് ചർച്ചക്കോ താരം നിൽക്കാതെ സമ്മതം മൂളുകയായിരുന്നു. വിശ്വാസം സിനിമയുടെ ഷൂട്ടിംഗ് വേണ്ടി തന്റെ മറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗ് തീയതി വരെ മാറ്റിവെക്കാൻ താരം തയ്യാറാണ്. നയൻതാരയുടെ ഈ നിലപാടിൽ അണിയറ പ്രവർത്തകർ ഏറെ ഞെട്ടലോടെയാണ് ആദ്യം നോക്കിനിന്നത് എന്ന് ആനന്ദ് വികടൻ മാഗസിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബില്ല, ഏഗൻ, ആരംഭം എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാര- അജിത് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’
അജിത് രണ്ട് ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഷൂട്ടിങ് നല്ല രീതിയിൽ പുരോഗമിക്കുന്ന ചിത്രം ഈ വർഷം ദീപാലിക്കാണ് റീലീസിനായി ഒരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഡി.ഇമ്മനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വെട്രിയുമാണ്. വിശ്വാസത്തിന്റെ എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് റൂബനാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം പ്രദർശനത്തിനെത്തും
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.