കേരളക്കര മുഴുവനും മമ്മൂട്ടി ചിത്രം ‘മാസ്റ്റർ പീസ്’ തരംഗമായി മാറുകയാണ്. മെഗാസ്റ്റാറിന്റെ സ്ത്രീ ആരാധകർ മാസ്റ്റർ പീസിനെ വരവേൽക്കാൻ തലയോലപ്പറമ്പ് കാർണിവൽ സിനിമാസിൽ താരത്തിന്റെ ഒരു കട്ട് ഔട്ട് സ്ഥാപിക്കുകയുണ്ടായി. ഗേൾസ് യൂണിറ്റ് വൈക്കം, വൈക്കം ഏരിയ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കട്ട് ഔട്ട് സ്ഥാപിച്ചത്. കേരളത്തിന്റെ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് പൂർണമായും വനിതകളുടെ നേതൃത്വത്തിൽ ഒരു താരത്തിന്റെ കട്ട് ഔട്ട് ഉയരുന്നത്. സിനിമയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ ഇതിൽ നിന്നും വ്യക്തമാകുന്നതാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി മാസ്റ്റർ പീസിന്റെ സംഘാടകർ ലേഡീസ് ഫാൻസിനായി സ്പെഷ്യൽ ഷോയും സംഘടിപ്പിക്കുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാസ്റ്റർ പീസ്’. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അജയ് വാസുദേവ് ആണ്. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് ചുവടുവെയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വ, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, നന്ദു എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രത്തിന്റെ നിർമ്മാണം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.