തമിഴിലെ സൂപ്പർ താരമായ വിശാൽ നായകനാവുന്ന പുതിയ ചിത്രം ലാത്തി എത്തുകയാണ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അഞ്ചു ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി വരികയാണ്. ഇന്ന് അഞ്ചു മണിക്ക് മലയാള സൂപ്പർ താരം പൃഥ്വിരാജ് ആണ് ഈ പോസ്റ്റർ പുറത്തു വിടുന്നത്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. കഴിഞ്ഞ വർഷം പുറത്തു വന്ന ഇതിന്റെ ടൈറ്റിൽ ടീസറിന് വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും ലഭിച്ചത്. തെലുങ്ക്- തമിഴ് താരം സുനൈന ആണ് ലാത്തിയിലെ നായികാ വേഷം ചെയ്യുന്നത്. തമിഴിലെ നായക നടന്മാരായ, ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ, രമണയും നന്ദയും ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ലാത്തി നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു ‘നാം ഒരുവര്‍’ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കൾ ആണ് രമണയും നന്ദയും.
നവാഗതനായ ഏ. വിനോദ് കുമാർ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങൾ ഏറെയുള്ള ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും ലാത്തി. ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് എൻ ബി ശ്രീകാന്ത് ആണ്. പ്രശസ്ത നടൻ പ്രഭുവും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് ഒരു മലയാളി നടൻ ആണെന് റിപ്പോർട്ടുകൾ വന്നിരുന്നു. പീറ്റർ ഹെയ്‌ൻ ആണ് ലാത്തിക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.