[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലൂസിഫർ എന്ന സിനിമയുടെ തുടർച്ച മാത്രമല്ല എംപുരാൻ ; കൂടുതൽ വിവരങ്ങൾ പങ്കുവച്ചു പൃഥ്വിരാജ്..!

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ചിത്രമാണ് താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം  ചെയ്ത ലൂസിഫർ. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം മോഹൻലാൽ തന്നെ നായകനായ, 150 കോടി ക്ലബ്ബിൽ എത്തിയ പുലി മുരുകൻ ആയിരുന്നു എങ്കിൽ, 200 കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യ മലയാള ചിത്രമായി മാറിയത് ലൂസിഫർ ആയിരുന്നു. മുരളി ഗോപി രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒഫീഷ്യൽ ആയി തന്നെ മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ലൂസിഫർ 2 – എംപുരാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം  അടുത്ത വർഷം പകുതിയോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കു എന്നും   ലൂസിഫറിനേക്കാൾ വലിയ ക്യാൻവാസിൽ ആവും ഈ ചിത്രം ഒരുങ്ങുക എന്നും പൃഥ്വിരാജ് അറിയിച്ചു. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷത്തിൽ എത്തുന്ന ഈ ചിത്രം ലൂസിഫർ എന്ന സിനിമയുടെ ഒരു കഥാ തുടർച്ച മാത്രം ആവില്ല എന്നും, ആ സിനിമയ്ക്കു മുൻപും പിൻപും ഉള്ള കഥയാവും പറയുക എന്നും പൃഥ്വിരാജ് പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം മാത്രമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കു എന്നും പൃഥ്വിരാജ് അറിയിച്ചു. ഇതിനിടയിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ തങ്ങളുടെ മറ്റു ചിത്രങ്ങൾ പൂർത്തിയാക്കും. ഇട്ടിമാണി, മരക്കാർ, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളും താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും മോഹൻലാൽ ഇതിനിടയിൽ പൂർത്തിയാക്കും. ബ്രദേഴ്‌സ് ഡേ, ആട് ജീവിതം, രതീഷ് അമ്പാട്ട്- മുരളി ഗോപി ചിത്രം എന്നിവ പൃഥ്വിരാജ് സുകുമാരനും പൂർത്തിയാക്കാൻ ഉണ്ട്. 

webdesk

Recent Posts

നർമ്മവും സസ്‌പെൻസും നിറഞ്ഞ മനോഹരമായ ചലച്ചിത്രാനുഭവം; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം

കിസ്മത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾ ഒരുക്കി പ്രശസ്തനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത്, ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് ഒരു…

2 hours ago

രഘുനാഥ് പലേരി- ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ‘ഒരു മുറി ഒരു കട്ടിൽ’ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ' ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രം…

21 hours ago

ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു ; Live വീഡിയോ കാണാം

ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ശ്രീ പവൻ കല്യാൺ തിരുപ്പതിയിൽ പൊതുയോഗത്തിൽ ജനങ്ങളെ അഭിസംബോധനം ചെയ്യുന്ന ലൈവ് വീഡിയോ…

22 hours ago

അക്കമ്മയായി അമ്പരപ്പിക്കാൻ പൂർണ്ണിമ ഇന്ദ്രജിത്; റെഫെറൻസുകളില്ലാത്ത കഥാപാത്രവുമായി ‘ഒരു കട്ടിൽ ഒരു മുറി’യിൽ താരം

മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളായ പൂർണ്ണിമ ഇന്ദ്രജിത് ഒരു വലിയ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ…

1 day ago

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പാലേരി മാണിക്യം റീ റിലീസ് നാളെ

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009 ല്‍ റിലീസ് ചെയ്ത പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ…

1 day ago

അബ്രഹാമിന്റെ സന്തതികൾ ടീം വീണ്ടും മെഗാസ്റ്റാറിനൊപ്പം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2018 ൽ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഷാജി പാടൂർ. സൂപ്പർ…

1 day ago

This website uses cookies.