ബാലതാരമായി വന്നു പ്രേക്ഷകമനസ്സിൽ ഇടം നേടിയ ഒട്ടേറെ താരങ്ങൾ പിന്നീട് നായികമാരായി വന്നത് നമ്മൾ കണ്ടതാണ്. ശാലിനി, കാവ്യാ മാധവൻ, ശ്യാമിലി, കീർത്തി സുരേഷ്, സനുഷ സന്തോഷ് തുടങ്ങിയ ആ നീണ്ട ലീസ്റ്റിലേക്ക് പുതിയ ഒരാള് കൂടെ. ബേബി എസ്തർ.. അല്ല.. എസ്തർ അനിൽ.. 2010 ൽ ഇറങ്ങിയ ജയസൂര്യ ചിത്രം നല്ലവനിലൂടെ അഭിനയ രംഗത്ത് എത്തിയ എസ്തർ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. തമിഴ് ചിത്രം ‘കുഴലി’ലിലൂടെയാണ് എസ്തർ നായികയാകുന്നത്. പുതുമുഖ സംവിധായകൻ കലൈയരശനാണ് ഈ സിനിമ ഒരുക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിൽ അഭിനയിച്ച വിഘ്‌നേശ് ആണ് നായകനാകുന്നത്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ നന്നായി പഠിക്കുന്ന രണ്ടുപേർക്ക് സംഭവിക്കുന്ന പ്രണയവും ദുരന്തവുമാണ് പറയുന്നത്.
ഹലീദ ഷമീം സംവിധാനം ചെയ്യുന്ന മിന്മിഴി എന്നൊരു ചിത്രം കൂടെ എസ്തരിന്റെതായി തമിഴിൽ ഒരുങ്ങുന്നുണ്ട്. ഈ രണ്ട് തമിഴ് ചിത്രങ്ങളും എസ്തറിന് തമിഴ് നാട്ടിൽ മൈലേജ് ഉണ്ടാക്കി കൊടുക്കുമെന്ന് ഉറപ്പ്.
തമിഴിൽ മാത്രമല്ല, മലയാളത്തിലും എസ്തരിനെ കാത്ത് സിനിമകളുണ്ട്. അവാർഡ് ജേതാവ് ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓള് എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഇനി എസ്തർ അനിൽ അഭിനയിക്കുക.
7 വർഷങ്ങൾ കൊണ്ട് 21 സിനിമയുടെ ഭാഗമായിട്ടുണ്ട് ഈ കൊച്ചു മിടുക്കി. അതിൽ മോഹൻലാൽ, മമ്മൂട്ടി, കമലഹാസൻ സിനിമകളും പെടും. മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തർ പ്രേക്ഷകരുടെ പ്രിയ ബാലതാരം ആകുന്നത്. ദൃശ്യം തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്‌തപ്പോഴും എസ്തർ തന്നെയായിരുന്നു ആ വേഷം അവതരിപ്പിച്ചത്.
കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക്ക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് എസ്തർ അനിൽ ഇപ്പോൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.