[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിൽ 50 ദിവസം പിന്നിട്ട് വിജയകരമായി തുടരുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി നാളെ മുതൽ ഗൾഫ് രാജ്യങ്ങളിൽ…

ഹാസ്യ നടനായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. കുറെയേറെ വർഷങ്ങൾ ചെറിയ വേഷങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയ താരം അടുത്തിടെയാണ് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്തു തുടങ്ങിയത്. നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ചെറിയ വേഷം തന്റെ സ്വഭാവിക അഭിനയം കൊണ്ട് മറ്റൊരു തലത്തിലേക്ക് എത്തിച്ചപ്പോൾ സുരാജ് എന്ന നടനെ എല്ലാവരും തിരിച്ചറിഞ്ഞു. അതിന് ശേഷം തൊണ്ടി മുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിൽ നായക പ്രാധാന്യമുള്ള വേഷം അദ്ദേഹം ഉടനീളം കൈകാര്യം ചെയ്തു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കുട്ടൻപിള്ളയുടെ ശിവരാത്രി’.

സിനിമ പ്രേമികൾ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും, ഏകദേശം 50 ദിവസങ്ങൾ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കാനും സാധിച്ചു. വലിയ റീലീസുകളുടെ ഇടയിൽപ്പെട്ട് കുറഞ്ഞ സ്ക്രീനിൽ മാത്രമായിരുന്നു ചിത്രം ആദ്യം പ്രദർശനത്തിനെത്തിയത്, എന്നാൽ എങ്ങും മികച്ച പ്രതികരണം നേടിയ ചിത്രത്തിന് പിന്നീട് തീയറ്ററുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. കേരളത്തിൽ വലിയ വിജയം നേടിയ ചിത്രം ഗൾഫ് രാജ്യങ്ങളിൽ റീലീസിനായി ഒരുങ്ങുകയാണ്. നാളെ പ്രതീക്ഷിച്ചതിലും കൂടുതൽ തീയറ്ററുകളിൽ ജെ.സി.സി റീലീസ് ഉണ്ടാവുമെന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിൽ അഭിനയിച്ചവരും ടെക്‌നീഷൻസും കൂടുതലും യു. എ. ഈ യിൽ ഉള്ളവർ ആയതിനാൽ നാളെയും മറ്റനാളും ഗൾഫ് രാജ്യങ്ങളിൽ വലിയ പരിപാടികളും സ്വീകരണവുമാണ് ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ബിജു സോപാനവും നാളെ പ്രീമിയർ ഷോ കാണുവാൻ U.A.E യിൽ വരുന്നുണ്ട്.

ജീൻ മർക്കോസും ജോസെലേറ്റ് ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാസിൽ നാസറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സയനോരയാണ് സംഗീതം ഒരുക്കിയത്. അലഗത് പ്രൊഡക്ഷന്റെ ബാനറിൽ രജി നന്ദകുമാരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

1 week ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

1 week ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

1 week ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

1 week ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

1 week ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

1 week ago

This website uses cookies.