മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ കുറുപ്പ് നവംബർ 12 നു ആഗോള തലത്തിൽ റിലീസിന് എത്തുകയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കുറുപ്പ്, ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം കഴിഞ്ഞു തീയേറ്ററുകൾ തുറന്നതിനു ശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ വലിയ മലയാള ചിത്രമായ കുറുപ്പ് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും. 450 സ്ക്രീനുകളിൽ ആണ് ആദ്യ ആഴ്ചകളിൽ ഈ ചിത്രം കളിക്കുക എന്ന് തീയേറ്റർ അസോസിയേഷൻ പ്രസിഡന്റ് വിജയകുമാർ, ഇന്ന് നടന്ന പ്രസ് മീറ്റിൽ അറിയിച്ചു.
മോഹൻലാൽ ചിത്രങ്ങളും വിജയ് ചിത്രങ്ങളുമാണ് ഇതിനു മുൻപ് കേരളത്തിലെ നാനൂറോളമോ അതിൽ കൂടുതലോ റിലീസ് ചെയ്തിട്ടുള്ളത്. 550 ഇൽ അധികം സ്ക്രീനുകളിൽ റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ ചിത്രം മരക്കാർ ഒറ്റിറ്റി റിലീസ് തീരുമാനിച്ചതോടെയാണ് കുറുപ്പ് 450 ഓളം സ്ക്രീനുകളിൽ റിലീസ് ചെയ്യാൻ തീയേറ്റർ സംഘടന മുന്നോട്ടു വന്നത്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥ പറയുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാനെ കൂടാതെ ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.