[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നീണ്ട 19 വർഷങ്ങൾക്ക്‌ ശേഷം ഞാനൊരു തബലയിൽ തൊട്ടു, കരയാതിരിക്കാൻ ഞാൻ വായിച്ച്‌ തുടങ്ങി; വൈറലായി കുഞ്ഞെൽദോ സംവിധായകന്റെ കുറിപ്പ്..!

മലയാളത്തിലെ പ്രശസ്ത റേഡിയോ ജോക്കികളിൽ ഒരാളാണ് ആർ ജെ മാത്തുക്കുട്ടി. ടെലിവിഷൻ അവതാരകനായും ഏറെ ശ്രദ്ധ നേടിയ ഈ പ്രതിഭ ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭം തീയേറ്ററിലെത്തുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ആസിഫ് അലിയെ നായകനാക്കി ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെൽദോ. അദ്ദേഹം തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതുപോലെ ഈ ചിത്രത്തിലെ ഫെയർവെൽ വീഡിയോ സോങ്ങും പുറത്തു വരികയും പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമായി വിനീത് ശ്രീനിവാസനുമെത്തുന്നുണ്ട്. ഇപ്പോഴിതാ ഇതിന്റെ സംവിധായകൻ ആർ ജെ മാത്തുക്കുട്ടി പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് കുറിപ്പാണു ഏവരുടെയും ശ്രദ്ധ നേടുന്നത്.

തന്റെ ഫവേബൂക് പോസ്റ്റിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇപ്രകാരം, കുഞ്ഞെൽദോയുടെ റീ റെക്കോർഡിംഗ്‌ കഴിഞ്ഞതിന്റെ ആവേശത്തിലിരിക്കുമ്പോഴാണ്‌ ഷാൻ റഹ്മാനോട്‌ ഞാനാ കഥ പറയുന്നത്‌. പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്ന് നിൽക്കുന്ന സമയം. അതായത്‌, പാസ്‌ മാർക്കിനു മീതേക്ക്‌ അതിമോഹങ്ങൾ ഒന്നുമില്ലാതെ വിനയപൂർവ്വം ജീവിച്ച എനിക്ക്‌ വിദ്യാഭ്യാസ വകുപ്പ് 1st class ‌ എന്ന ഭൂട്ടാൻ ബംബർ സമ്മാനിച്ച കാലം (അന്നു മുതലാണ്‌ ഞാൻ അൽഭുതങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയത്.‌) വീട്ടുകാരുടെ ഞെട്ടൽ മാറും മുൻപ്‌ ഞാൻ അവസരം മുതലെടുത്ത്‌ പ്രഖ്യാപിച്ചു. എനിക്ക്‌ തബല പഠിക്കാൻ പോണം. ചെവിയിൽ ചിറകടിയൊച്ച (കിളി പറന്ന സൗണ്ട്‌) കേട്ട പോലെ നിന്ന മമ്മിയുടെ കയ്യിൽ നിന്നും 21 രൂപയും വാങ്ങി ആദ്യം ഞാൻ അടക്കാമര ചോട്ടിലേക്കും,പിന്നെ വെറ്റില പറമ്പിലേക്കും, അവിടുന്ന് പാലായിക്കുന്നിലുള്ള ഗുരുവിന്റെ വീട്ടിലേക്കും എണീറ്റ്‌ നിന്ന് സൈക്കിൾ ചവിട്ടി. മനോരമ ഞായറാഴ്ച പതിപ്പിൽ വന്ന സക്കീർ ഹുസൈന്റെ ഇന്റർവ്വ്യൂ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന് എനിക്ക്‌ തോന്നിയ ദിവസങ്ങളായിരുന്നു പിന്നെ. താളബോധമില്ലാതെ സൈക്കിൾ ബെല്ലടിച്ച കൂട്ടുകാരോട്‌ പോലും ഞാൻ പറഞ്ഞു അങ്ങനെയല്ല കുട്ടി. ഇങ്ങനെ. താ ധിം ധിം താ. അപ്പോഴെക്കും +2 അഡ്മിഷൻ തുടങ്ങാറായിരുന്നു. നടുവിരലും മോതിര വിരലും ചേർത്ത്‌ പിടിച്ച്‌ തിരകിട്തിരകിട്‌ എന്ന് ഒഴുക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ഗുരു പറഞ്ഞു. ഇനി പ്രാക്ടീസാണ്‌ മെയിൻ. തബല വാങ്ങണം. എന്റെ ഒരു ശിഷ്യന്റെ കയ്യിൽ പഴയതൊന്നുണ്ട്‌. 1000 രൂപ കൊടുത്താൽ നമുക്കത്‌ വാങ്ങാം. പത്താം ക്ലാസ്സ്‌ പാസായി കുടുംബത്തിന്റെ അഭിമാനം കാത്ത ഞാൻ വീട്ടിൽ അടുത്ത പ്രഖ്യാപനം നടത്തി. തബല വാങ്ങണം. ഉത്തരം ലളിതവും വ്യക്തവുമായിരുന്നു, പറ്റില്ല.

വീട്ടിൽ അള്ളാ രേഖയും സക്കീർ ഹുസൈനും തമ്മിലുള്ള ഒരു ജുഗൽബന്ധി ഉയർന്നു. പല താളക്രമങ്ങളിലൂടെ അത്‌ വളർന്നു. ഒടുക്കം ഇനി വായിക്കാൻ മാത്രകളൊന്നുമില്ലാതെ എന്റെ വിരൽ വിറച്ചു. ആ തോൽ വിയുടെ കഥ പറയാനാണ്‌ ഞാൻ അവസാനമായി ആശാന്റെ അടുത്ത്‌ പോവുന്നത്‌. ഇന്ന് പ്രാക്ടീസ്‌ ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന്‌ ഞാൻ ഉത്തരം പറഞ്ഞില്ല. മൂടി തുറക്കാതെ വെച്ച തബലക്ക്‌ മുന്നിൽ നിന്നും എണീറ്റ്‌ നടന്നു.
ഞാൻ ഇമൊഷണലായി കഥ പറഞ്ഞിരുക്കുമ്പോൾ ഷാൻ മൊബെയിലും നോക്കിയിരിക്കുവായിരുന്നു. അവനത്‌ കേൾക്കാൻ താൽപര്യമില്ലെങ്കിലും നമ്മൾ കഥ നിർത്തൂല്ലാലോ. അതിനിടയിൽ പാട്ട്‌ പാടാൻ പോയ വിനീത്‌ ശ്രീനിവാസൻ സാർ തിരിച്ച്‌ വന്നു. അൽപം കഴിഞ്ഞ്‌ ആരോ വാതിലിൽ മുട്ടി. ഷാൻ എന്നേയും കൊണ്ട്‌ വാതിൽക്കലേക്ക്‌ ചെന്നു. താടി നരച്ചൊരു ചേട്ടനായിരുന്നു പുറത്ത്‌. അയാളുടെ കയ്യിൽ വലിയൊരു ബാഗുണ്ടായിരുന്നു. അതെനിക്ക്‌ തന്നിട്ട്‌ തുറക്കാൻ പറഞ്ഞു. ഞാൻ സിബ്ബിന്റെ ഒരു സൈഡ്‌ തുറന്ന് തുടങ്ങുമ്പോൾ ഷാൻ പറഞ്ഞു. കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല തബല തന്നെ വേണമെന്ന് ഞാനവർക്ക്‌ മെസ്സേജ്‌ അയച്ചിരുന്നു. കൊതിച്ചതിൽ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ? എന്റെ കണ്ണിനും കയ്യിലിരിക്കുന്ന ബാഗിനും കനം കൂടുന്ന പോലെ തോന്നി. ഞാൻ നിലത്തിരുന്നു. നീണ്ട 19 വർഷങ്ങൾക്ക്‌ ശേഷം ഞാനൊരു തബലയിൽ തൊട്ടു. കരയാതിരിക്കാൻ ഞാൻ വായിച്ച്‌ തുടങ്ങി. ത ധിം ധിം ത. ത ധിം ധിം ത.

webdesk

Recent Posts

യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള ട്രെയ്‌ലർ പുറത്തിറങ്ങി: ആക്ഷനും ത്രില്ലറുമായി സിനിമ പ്രേക്ഷകരിലേക്ക്…

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…

2 days ago

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്…

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…

5 days ago

നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷനുമായി ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…

6 days ago

പുതുമുഖങ്ങൾക്ക് അവസരവുമായി വീണ്ടും മലയാളസിനിമ: യു.കെ.ഓ.കെയുടെ സംവിധായകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…

7 days ago

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…

1 week ago

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…

1 week ago

This website uses cookies.