കുട്ടനാടൻ മാർപ്പാപ്പയുടെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. ഡോക്കുമെന്ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി സറ്റയർ ആയാണ് ചിത്രം ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നിമിഷ സജയനാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തൊടുപുഴയിൽ ആരംഭിക്കും. നവാഗതനായ സോണി മടത്തിലാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. UGM പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിലൂടെ മികച്ച കഥാപാത്രമായി എത്താൻ മല്ലിക സുകുമാരനും ഒപ്പമുണ്ട്. വളരെ കൗതുകമുണർത്തുന്ന ക്ഷണക്കത്താണ് ചിത്രത്തിന്റെ പൂജയോട് അനുബന്ധിച്ചു ഒരുക്കിയത്.
കപ്പാ ടിവിയിലെ ഫിലിം ലോഞ്ച് എന്ന പരിപാടിയുടെ അവതരണത്തിലൂടെ ആയിരുന്നു സൗമ്യ സുപരിചിതയായി മാറിയത്. നാല് വർഷത്തോളം സൗമ്യ അവതാരകയായി പ്രേക്ഷകർക്ക് മുൻപിലെത്തി പിന്നീട് ഹസ്ര്വ ചിത്രങ്ങളും സൗമ്യ സംവിധാനം ചെയ്തു. ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ട് സൗമ്യയുടെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. മിസ്റ്റിക് എൻകൗണ്ടർ എന്ന ഹ്രസ്വ ചിത്രമാണ് സൗമ്യ ആദ്യമായി സംവിധാനം ചെയ്തത്. 2016 ൽ ചെമ്പൈ എന്ന ഡോക്കുമെന്ററിയിലൂടെ ദേശീയ അവാർഡും സൗമ്യയെ തേടി വന്നിരുന്നു. തൊണ്ടിമുതലിന്റെ വിജയത്തിന് ശേഷം നിമിഷയും വിജയ തുടർച്ച കുതിപ്പ് തുടരാൻ കുഞ്ചാക്കോ ബോബനും ദേശീയ അവാർഡ് ജേതാവിനൊപ്പം എത്തുമ്പോൾ മികച്ച ചിത്രം പ്രതീക്ഷിക്കാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.