കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന കുട്ടനാടൻ മാർപാപ്പ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു. പക്ഷെ അതിനിടക്ക് എങ്ങനെയോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ആണ് ഈ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. പൂർണമായും ആലപ്പുഴയിൽ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഒരു ഫോട്ടോഗ്രാഫർ ആയാണ് എത്തുന്നത് എന്നാണ് സൂചനകൾ പറയുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഒഫീഷ്യലായി ഇപ്പോൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഏതായാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
ശാന്തി കൃഷ്ണ, അദിതി രവി, ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് ഒപ്പം എത്തുന്നുണ്ട്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ സുനിൽ എസ് പിള്ള, സംഗീതം രാഹുൽ രാജ് എന്നിവർ ആണ് . ഈ മാസം റിലീസ് ചെയ്യുന്ന ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ് ആണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. അനിൽ രാധാകൃഷ്ണൻ മേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതിനു ശേഷം സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു തീയേറ്ററുകളിൽ എത്തും. എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം എന്ന കാളിദാസ് ജയറാം ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഒരു അതിഥി വേഷം ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. പൂമരം ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്തയിലും കുഞ്ചാക്കോ ബോബൻ ആണ് നായകൻ. ജയറാമും ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നുണ്ട്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.