തിയേറ്ററിൽ ചിരിപ്പൂരം ഒരുക്കാൻ കുട്ടനാട്ടുകാർ ഒരുങ്ങി കഴിഞ്ഞു. ജോണും കൂട്ടരും നാളെ തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തു വിട്ടു. നവാഗതനായ ശ്രീജിത് വിജയൻ രചനയും സംവിധാനവും നിർവഹിച്ച കുട്ടനാടൻ മാർപാപ്പ ജോൺ എന്ന ഫോട്ടോഗ്രാഫറുടെ കഥ പറയുന്നു. അമ്മയും സുഹൃത്തുക്കളും അടങ്ങിയ കുട്ടനാട്ടുകാരനായ ജോണിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി ജെസ്സി എന്ന ഒരു പെണ്കുട്ടി കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. നായകനായ ജോണിനെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുമ്പോൾ, അമ്മയായി എത്തുന്നത് ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമായി മാറിയ ശാന്തി കൃഷ്ണ ആണ്. ജോണിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ജെസ്സിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്.
ഈസ്റ്റർ റിലീസ് ആയി നാളെ തിയേറ്ററുകളിൽ എത്തുന്ന ചിത്രം ശിക്കാരി ശംഭുവിന്റെ വിജയത്തിന് ശേഷം ഈ വർഷം എത്തുന്ന രണ്ടാമത്തെ കുഞ്ചാക്കോ ബോബൻ ചിത്രമാണ്. ഹാസ്യ താരങ്ങൾ ആയ സലിം കുമാർ, ഇന്നസെന്റ്, സൗബിൻ, ധർമജൻ, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, അജുവർഗീസ് തുടങ്ങി ഒരു നീണ്ട നിര തന്നെ ചിരിയുത്സവതിനായി അണി നിരക്കുന്നു. രാഹുൽ രാജ് ഈണം പകർന്ന് പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു ഗാനത്തിലെ കുഞ്ചാക്കോ ബോബൻ നൃത്തവും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം കരസ്ഥമാക്കിയിരുന്നു. ഹസീബ്, നൗഷാദ്, അജി തുടങ്ങിയവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ നിർവഹിച്ചിരിക്കുന്നു. ശിക്കാരി ശംഭുവിന്റെ വിജയത്തിന് ശേഷം വരുന്ന ചിത്രം ആയത് കൊണ്ട് തന്നെ കുഞ്ചാക്കോ ബോബൻ ആരാധകരും വൻ പ്രതീക്ഷയിലാണ്. ഈസ്റ്ററിന് പൊട്ടിച്ചിരി ഉണർത്താൻ നാളെ ചിത്രം തിയേറ്ററുകളിൽ..
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.