ശിക്കാരി ശംഭുവിലൂടെയും കുട്ടനാടൻ മാർപാപ്പയിലൂടെയും വിജയം കൊയ്ത കുഞ്ചാക്കോ ബോബൻ വിജയമാവർത്തിക്കാൻ പുത്തൻ ചിത്രവുമായി എത്തുകയാണ്. വളരെ വ്യത്യസ്തമായ പേരുകൊണ്ടുതന്നെ ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അള്ള് രാമേന്ദ്രൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഒരു വർക് ഷോപ്പ് ഉടമയായ രാമചന്ദ്രന്റെ കഥയാണ് അള്ള് രാമേന്ദ്രനിലൂടെ പറയുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഇന്നേവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണശങ്കർ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. പോരാട്ടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ബിലഹരി കെ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബിലഹരി സംവിധാനം ചെയ്ത ആദ്യ ചിത്രം പോരാട്ടം വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമായ പോരാട്ട വെറും 25000 രൂപയ്ക്കാണ് ഒരുക്കിയത്. വളരെ വ്യത്യസ്തമായ ആദ്യ ചിത്രത്തിനുശേഷം വീണ്ടുമൊരു പരീക്ഷണ ചിത്രത്തിന് ബിലഹരി എത്തുമ്പോൾ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ വളരെ വലുതാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാൻ നിർവ്വഹിക്കുന്നു. ജൂലൈയോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും ഈ വർഷം അവസാനത്തോടു കൂടി ചിത്രം സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് എത്തിക്കും. സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.