1995 ൽ റിലീസ് ചെയ്ത ഒരു സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് മാന്നാർ മത്തായി സ്പീക്കിംഗ്. സിദ്ദിഖ്- ലാൽ ടീം രചിച്ചു മാണി സി കാപ്പൻ സംവിധാനം ചെയ്ത ഈ ചിത്രം സിദ്ദിഖ്- ലാൽ ടീമിന്റെ തന്നെ റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗം ആയിരുന്നു. മുകേഷ്, ഇന്നസെന്റ്, സായ് കുമാർ, വാണി വിശ്വനാഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ കോമഡി ഡയലോഗുകൾ ഇന്നും സൂപ്പർ ഹിറ്റാണ്. ട്രോളന്മാരുടെ പ്രീയപ്പെട്ട ഡയലോഗുകൾ പലതും ഈ ചിത്രത്തിലെ ആണെന്ന് പറയാം. ഇപ്പോഴിതാ ഈ ചിത്രത്തിൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗർവാസീസ് ആശാൻ എന്ന കഥാപാത്രം പറയുന്ന ഒരു കിടിലൻ കോമഡി ഡയലോഗ് എടുത്തു ആസിഫ് അലിയെ രസകരമായി ട്രോളി കൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അടുത്ത സൗഹൃദം പുലർത്തുന്ന ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്. മാത്രമല്ല, പരസ്പരം ട്രോളികൊണ്ട് ഇരുവരും ഇടുന്ന പോസ്റ്റുകളും കമന്റുകളും ഏറെ വൈറലാവാറും ഉണ്ട്.
ഇപ്പോൾ കുഞ്ചാക്കോ ബോബൻ ആസിഫ് അലിക്കൊപ്പമുള്ള തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടു കൊണ്ട് കൊടുത്ത ക്യാപ്ഷൻ ഇങ്ങനെ, “ഈ ലോക്ക് ഡൗണ് സമയത്തു സമൂഹത്തിനു വേണ്ടി സെൽഫ് ക്വാറന്റൈൻ ചെയ്യുന്ന ആസിഫെ, നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ ആണെടാ പൊന്നപ്പൻ”. എല്ലാവരും വീട്ടിൽ തന്നെയിരിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ലോകത്തെ രക്ഷിച്ചു ഒരു സൂപ്പർ ഹീറോ ആകണമെന്നും കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനു മറുപടിയായി ആസിഫ് അലി പറഞ്ഞത്, സോറി, താൻ ഹോം ക്വറന്റീനിൽ ആണെന്നാണ്. ആ കമന്റിന് ഉള്ള കുഞ്ചാക്കോ ബോബന്റെ ട്രോൾ ആയിരുന്നു ഇപ്പോൾ വന്ന ഈ മാന്നാർ മത്തായി ഫിലിം ഡയലോഗ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.