മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ പലതും തമിഴിലേക്കും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യാറുണ്ട്. എന്നാൽ റിലീസിന് മുൻപ് തന്നെ ഒരു ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരാൾ സ്വന്തമാക്കുന്നത് അപൂർവമാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ‘ശിക്കാരി ശംഭു’ എന്ന ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്ന തമിഴ് നിർമാതാവായ ആർ.കെ.സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
ഓർഡിനറി, മധുര നാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രമാണ് ‘ശിക്കാരി ശംഭു’. ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു എന്റര്‍ടെയിനറാണ് ‘ശിക്കാരി ശംഭു’. പുലിവേട്ടക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന രണ്ട് യുവാക്കൾ ‘കുരുതിമലക്കാവ്’ എന്ന ഗ്രാമത്തിലേക്കെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
പീലിപ്പോസ് എന്ന പീലിയെയാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ അവതരിപ്പിക്കുക. ശിവദയാണ് നായിക. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമഖം അൽഫോൺസയാണ് വിഷ്‌ണുവിന്റെ ജോഡിയായി എത്തുക. ഹരീഷ് കണാകരന്‍ , ധര്‍മജന്‍ ബോള്‍ഗാട്ടി, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വർഷത്തോടെ ‘ശിക്കാരി ശംഭു’ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.