ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് മലയാള സിനിമയിലെ എവർ റൊമാന്റിക് ഹീറോ ആയ കുഞ്ചാക്കോ ബോബന് ഒരു കുഞ്ഞു ജനിച്ചത്. കുഞ്ചാക്കോ ബോബൻ ഒരു അച്ഛൻ ആയ വാർത്ത സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ തന്റെ മകന് പേരിട്ടിരിക്കുകയാണ് എന്നുള്ള വിവരമാണ് പുറത്തു വരുന്നത്. തന്റെ പേര് തന്നെ തിരിച്ചു ഇട്ടു ബോബൻ കുഞ്ചാക്കോ എന്നാണ് തന്റെ മകന് കുഞ്ചാക്കോ ബോബൻ പേര് നൽകിയിരിക്കുന്നത്. ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ കുഞ്ചാക്കോ ബോബന്റെ അപ്പച്ചന്റെ പേരും ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചു ഇട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബൻ എന്ന് പേരിട്ടത്. ഇപ്പോൾ അതേ ചരിത്രം കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവർത്തിച്ചിരിക്കുകയാണ്.
ഈ അടുത്തിടെ നടന്ന ഒരു അവാർഡ് ഫങ്ക്ഷനിൽ ആണ് കുഞ്ചാക്കോ ബോബൻ മകന് പേരിട്ട വിവരം വെളിപ്പെടുത്തിയത്. മകന് പേരിട്ടോ എന്ന് യേശുദാസ് ചോദിച്ചപ്പോൾ ആണ് തന്റെ പേര് തിരിച്ചിട്ടാൽ മതി മകന്റെ പേരായി എന്ന് ചാക്കോച്ചൻ പറഞ്ഞത്. ആ അവാർഡ് ഫങ്ക്ഷനിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു മുഖ്യ അവതാരകൻ. ഈ വർഷം ഒട്ടേറെ ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബൻ നായകനായി എത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച ഒരു നായക നടൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. ആഷിക് അബുവിന്റെ വൈറസ് ആണ് അതിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.