ഈ വർഷത്തെ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ സ്വന്തമാക്കിയ നടൻ ആണ് മലയാളികളുടെ സ്വന്തം കുഞ്ചാക്കോ ബോബൻ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ അൻവർ ഹുസൈൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ചത്. ഇനി കുഞ്ചാക്കോ ബോബൻ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് നവാഗതനായ കമൽ കെ എം ഒരുക്കിയ പട എന്ന ചിത്രമാണ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോകൾ ആണ്.
ഗംഭീര ശാരീരിക മേക് ഓവറിൽ ആണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ പേരിടാത്ത ചിത്രത്തിൽ ഒരു സിവിൽ പോലീസ് ഓഫീസർ ആയാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ഒരു വടംവലി സീനിൽ അഭിനയിച്ചതിന് ശേഷം കുഞ്ചാക്കോ ബോബൻ പുറത്തു വിട്ട ഫോട്ടോകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. വടംവലിക്കിടെ ശരീരത്തിൽ സംഭവിച്ച പരിക്കുകൾക്കൊപ്പം ഈ ചിത്രത്തിന് വേണ്ടി കുഞ്ചാക്കോ ബോബൻ നടത്തിയ ഫിസിക്കൽ മേക് ഓവറും ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കും. കൈ നിറയെ മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് കുഞ്ചാക്കോ ബോബനിപ്പോൾ. ഒട്ടേറെ റിലീസുകളാണ് ഈ വർഷം അദ്ദേഹത്തെ കാത്തിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.