നടൻ കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ഒരു വീഡിയോക്ക് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇട്ട ഒരു കമന്റും അതിനു കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാവുന്നതു. ലോക്ക് ഡൌൺ ആയതു കൊണ്ട് വ്യായാമത്തിന്റെ ഭാഗമായി ക്രിക്കറ്റ് കളിക്കുന്ന കുഞ്ചാക്കോ ബോബൻ, താൻ ബോള് എറിഞ്ഞു വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. അതിനു താഴെ സഞ്ജു സാംസൺ കമന്റുമായി എത്തി. സഞ്ജു സാംസൺ പറഞ്ഞത് ബാറ്റ്‍സ്‍മാന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നു എന്നാണ്. വീടിന്റെ പരിസരത്തു തന്നെ ഒറ്റയ്ക്ക് ക്രിക്കറ്റ് കളിച്ച് വ്യായാമം ചെയ്യുകയാണ് കുഞ്ചാക്കോ ബോബൻ. അതുകൊണ്ടാണ് ഒരു ബാറ്സ്മാൻറെ ആവശ്യം ഉണ്ടെന്നു തോന്നുന്നുവെന്ന് സഞ്ജു കമന്റ് ചെയ്തത്.
https://www.facebook.com/289882494497562/videos/324599345949439
സഞ്ജുവിന്റെ കമന്റിന് അപ്പോൾ തന്നെ കുഞ്ചാക്കോ ബോബന്റെ മറുപടിയും എത്തി. എന്നെ പഞ്ഞിക്കിടാൻ അല്ലേ, എന്നാണ് കുഞ്ചാക്കോ ബോബൻ സഞ്ജുവിനോട് ചോദിച്ചത്. ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള ഭാഗ്യം ലഭിച്ച ചുരുക്കം മലയാളി ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. ആക്രമണോത്സുക ബാറ്റിംഗ് ശൈലി കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുത്ത താരമാണ് സഞ്ജു സാംസൺ. മലയാള സിനിമാ താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവരുമായെല്ലാം അടുത്ത സൗഹൃദം പുലർത്തുന്ന ആളും കൂടിയാണ് സഞ്ജു. അതുപോലെ മോഹൻലാൽ നയിച്ച കേരളത്തിന്റെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലെ ഒരു പ്രധാന കളിക്കാരൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. ക്രിക്കറ്റിനോട് ഏറെ താല്പര്യം പുലർത്തുന്ന കുഞ്ചാക്കോ ബോബൻ ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ക്രിക്കറ്റ് കളിക്കുകയും കാണുകയും ചെയ്യുന്ന താരവുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.