Kunchacko Boban എത്തി ഇപ്പോൾ താര പദവി നേടിയിരിക്കുന്ന ഈ കലാകാരൻ മലയാള സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റിലും ഇപ്പോൾ എണ്ണപ്പെടുന്ന അഭിനേതാവ് ആണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ഈ നടൻ ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തോടെ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ കൂട്ടത്തിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ കൈവശമുള്ള ജോജു ജോർജ് കാർത്തിക് സുബ്ബരാജ് – ധനുഷ് ചിത്രത്തിലൂടെ തമിഴിലും തന്റെ സ്ഥാനം നേടാൻ ഉള്ള ഒരുക്കത്തിലാണ്.
ഇപ്പോഴിതാ ജോജു ജോർജിന് പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ നൽകിയ ജന്മദിന ആശംസയാണ് ഏവരുടെയും ശ്രദ്ധയാകര്ഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും എന്ന് മാത്രമല്ല ഒരുമിച്ചു ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ളവരുമാണ്. പ്രായം കൂടുതോറും അഭിനയവും നന്നായി വരുന്നുണ്ട് കേട്ടോ എന്ന് പറഞ്ഞാണ് രസകരമായി കുഞ്ചാക്കോ ബോബൻ ജോജുവിന് ജന്മദിനാശംസകൾ നേരുന്നത്. “വോ.. താങ്ക് യു” എന്നാണ് ജോജുവിന്റെ മറുപടി എന്ന് സൂചിപ്പിച്ചു കൊണ്ടും കൂടിയാണ്, തങ്ങൾ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നവാഗതനായ കമൽ കെ എം സംവിധാനം ചെയ്ത പട എന്ന ചിത്രമാണ് ഇരുവരും ഒരുമിച്ചു അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്. മമ്മൂട്ടി നായകനായി എത്തുന്ന വൺ എന്ന സന്തോഷ് വിശ്വനാഥ് ചിത്രത്തിലും ജോജു അഭിനയിക്കുന്നുണ്ട്. ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചു എന്ന ടൈറ്റിൽ കഥാപാത്രമായുള്ള അഭിനയം ജോജുവിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ജോജു നായകനായി എത്തുന്ന സനൽ കുമാർ ശശിധരന്റെ ചോല എന്ന ചിത്രവും , അതുപോലെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിമൽ ഡെന്നിസിന്റെ വലിയ പെരുന്നാൾ എന്ന ചിത്രവും ഈ വർഷം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടൻ എന്നതിനോടൊപ്പം മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിക്കുന്ന ഒരു നിർമ്മാതാവ് കൂടിയാണ് ഇന്ന് ജോജു ജോർജ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.