മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും മലയാള സിനിമാ ലോകവും ദുൽഖറിന് ആശംസകളേകി കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വരികയാണ്. ഇപ്പോഴിതാ ദുൽഖർ സൽമാന് ആശംസകളേകി കൊണ്ട് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. നിന്റെ വാപ്പച്ചിയുടെ ഒരു ഫാന്ബോയ് ആണ് താനെന്നും നീ എനിക്ക് ആരാണെന്ന് പറയാന് വാക്കുകളില്ല എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഡി.ക്യൂ. ബോയ് എന്ന് ദുൽഖറിനെ വിളിച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബൻ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലും നടന് എന്ന നിലയിലും മമ്മൂട്ടിയിൽ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ടെന്നും, ഇപ്പോള് നിന്നില് നിന്നും പുതിയ കാര്യങ്ങള് പഠിക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ ദുൽഖറിനോട് പറയുന്നു.
ഒരു സുഹൃത്തെന്ന നിലയിലും, നല്ല മനുഷ്യന് എന്ന നിലയിലും ദുൽഖർ പ്രീയപെട്ടവനാണ് എന്ന് പറയുന്ന കുഞ്ചാക്കോ ബോബൻ, സുഹൃത്ബന്ധത്തിലും സിനിമയിലും കുടുംബത്തിലും ദുൽഖർ തന്റെ ടോപ് ലിസ്റ്റിലാണെന്നും പറയുന്നുണ്ട്. ലോകത്തെവിടെ പോയാലും ദുൽഖർ തന്റെ സ്വാഗ് കൈകാര്യം ചെയ്യുന്നതിനെ താൻ ആരാധനയോടെയാണ് നോക്കികാണുന്നതെന്നും ദുൽഖറിന് ജീവിതത്തില് ദൈവം നല്ലത് മാത്രം വരുത്തട്ടെ എന്നും കുറിച്ച് കൊണ്ടാണ് ചാക്കോച്ചൻ തന്റെ ആശംസ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ വെച്ച്, ചാക്കോച്ചന്റെ ദേവദൂതർ പാടി വൈറൽ നൃത്തം ദുൽഖർ അനുകരിച്ചത് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആശംസ പോസ്റ്റിനൊപ്പം ആ ഗാനത്തിന് നൃത്തം ചെയ്തതിൽ ദുൽഖറിനോട് നന്ദിയും പറയുന്നുണ്ട് കുഞ്ചാക്കോ ബോബൻ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.