കുഞ്ചാക്കോ ബോബൻ മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ് . 20 വര്ഷങ്ങള്ക്കു മുൻപേ അനിയത്തിപ്രാവിലൂടെ അരങ്ങേറി ആ ചിത്രം കേരളക്കരയിൽ ഗംഭീര വിജയം നേടിയതിനു ശേഷം കുഞ്ചാക്കോ ബോബൻ അറിയപ്പെട്ടത് മലയാള സിനിമയുടെ പ്രണയ നായകൻ എന്ന നിലയിലാണ്. ഒരുപക്ഷെ ഏറ്റവും നന്നായി പ്രണയ ഭാവങ്ങൾ മലയാളികൾ കണ്ടതും കുഞ്ചാക്കോ ബോബനിലൂടെ ആവും. അതിനു ശേഷം കുറെയേറെ പ്രണയ നായക വേഷങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ ടൈപ്പ് കാസ്റ് ചെയ്യപ്പെടുകയും കുറച്ചു നാൾ ഈ നടൻ അഭിനയ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് വൻ തിരിച്ചു വരവ് നടത്തിയ ചാക്കോച്ചൻ നമ്മുക്ക് തന്നത് ഒന്നിനൊന്നു വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ കൈ വരിച്ച പക്വതയും അനുഭവ സമ്പത്തും ആവോളം ഉപയോഗിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് നമ്മൾ കണ്ടത്. ഇപ്പോൾ തന്റെ പതിവ് ശൈലികളിൽ നിന്ന് മാറി നിൽക്കുന്ന മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി ഈ നടൻ വീണ്ടും വരികയാണ്.
ഈ വെള്ളിയാഴ്ച റിലീസിന് ഒരുങ്ങുന്ന വർണ്യത്തിൽ ആശങ്ക എന്ന സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഒരു തട്ടിപ്പുകാരനായ ഈ കഥാപാത്രത്തെ വളരെ വ്യത്യസ്തമായ ഒരു ശൈലിയിൽ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിരിക്കുന്നത് എന്ന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ശിവൻ എന്ന കഥാപാത്രം ചിരിക്കില്ല എന്നൊക്കെയാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ശിവൻ എന്ന് സിദ്ധാർഥ് ഭരതൻ ഉറപ്പു പറയുന്നു.
ചന്ദ്രേട്ടൻ എവിടെയാ എന്ന ദിലീപ് നായകനായ ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതു തൃശൂർ ഗോപാൽജിയാണ്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം നേടിയ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും വർണ്യത്തിൽ ആശങ്ക എന്ന ഈ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നതിൽ കാരണമായിട്ടുണ്ട്. ആക്ഷേപ ഹാസ്യ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കുഞ്ചാക്കോ ബോബന് പുറമെ ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.