കഴിഞ്ഞ വർഷം റിലീസ് ചെയ്ത് മലയാള സിനിമാ പ്രേമികളെ ഏറെ രസിപ്പിച്ച ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ഈ ചിത്രം കുഞ്ചാക്കോ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി എന്ന് മാത്രമല്ല, ഇതിലെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായുള്ള പ്രകടനം അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് കൊഴുമ്മൽ രാജീവനായുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടത്തെ പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. ഇപ്പോഴിതാ, വൈകാതെ ഈ കഥാപാത്രമായി താൻ ഒരിക്കൽ കൂടി വെള്ളിത്തിരയിലെത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശനും, ചിത്ര നായർ അവതരിപ്പിച്ച സുമലതയും. ഇവരുടെ രസകരമായ പ്രണയ കഥ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. ഈ കഥാപാത്രങ്ങളെ വെച്ച് കൊണ്ട് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കുന്ന ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ് ചിത്രമാണ്, “സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ”. ഈ ചിത്രത്തിലാണ് കൊഴുമ്മൽ രാജീവനായി ഒരു നിർണ്ണായക അതിഥി വേഷത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് സിൽവർ ബേ സ്റ്റുഡിയോസ്, സിൽവർ ബ്രോമൈഡ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ്. ഡോൺ വിൻസെന്റ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സബിൻ ഉരളികണ്ടിയും എഡിറ്റ് ചെയ്യുന്നത് ആകാശ് തോമസുമാണ്
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.