സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന സുഗീതിന്റെ സംവിധാനമികവിൽ കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ ഹിറ്റ് കൂട്ടുകെട്ടിനെ മലയാളത്തിന് പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ഓർഡിനറി. പത്തനംതിട്ടയിലെ ഗവിയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ കൺകുളിർപ്പിക്കുന്ന ഗ്രാമീണ ദൃശ്യങ്ങളും, താഴ്വാരങ്ങളുമെല്ലാം അതിന്റെ ഭംഗി നഷ്ടപ്പെടാതെ ഒപ്പിയെടുക്കാൻ ഫൈസൽ അലി എന്ന ക്യാമറാമാന് കഴിഞ്ഞിരുന്നു.നിഷാദ് കോയയും മനുപ്രസാദും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ. തുടർന്ന് ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുകയുണ്ടായി.
ഇപ്പോൾ വീണ്ടും ശിക്കാരി ശംഭു എന്ന ചിത്രത്തിന് വേണ്ടി സുഗീതും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുകയാണ്. ഓര്‍ഡിനറിക്ക് തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് ശിക്കാരി ശംഭുവിനും തിരക്കഥ എഴുതുന്നത്.
ഓർഡിനറിയിൽ ഗവി എന്ന മനോഹരമായ പ്രദേശത്തെയാണ് സംവിധായകൻ പ്രേക്ഷകന് മുന്നിൽ വരച്ചുകാട്ടിയതെങ്കിൽ ശിക്കാരി ശംഭുവിൽ കോതമംഗലത്തെ ഭൂതത്താൻ കെട്ട്, ഇടമലയാർ വനമേഖലകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഓർഡിനറി എന്ന ചിത്രം റിലീസ് ആയതിന് ശേഷമാണ് ഗവി എന്ന മേഖലയെ കൂടുതൽ ആളുകളും ശ്രദ്ധിച്ചുതുടങ്ങിയത്.
അതുകൊണ്ടുതന്നെ ഭൂതത്താൻ കെട്ടും ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ലൊക്കേഷൻ തെരഞ്ഞെടുക്കുന്നതിലും കഥ അവതരിപ്പിക്കുന്നതിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തത പുലർത്താൻ സംവിധായകൻ ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്.
എല്ലാവരും ന്യൂ ജനറേഷൻ സ്റ്റൈലുകളും രീതികളും പരീക്ഷിക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി ഗ്രാമീണതയുടെ നിഷ്‌കളങ്കത്വം അവതരിപ്പിച്ച് സിനിമാപ്രേമികളുടെ മനസ് കീഴടക്കി മികച്ച ഒരു ചിത്രമൊരുക്കാൻ ഓർഡിനറിയിലൂടെ സുഗീതിന് കഴിഞ്ഞു. ശിക്കാരി ശംഭുവിലൂടെ വീണ്ടും അത്തരമൊരു വിസ്‌മയമാണ് ആരാധകരെ കാത്തിരിക്കുന്നതെന്നാണ് സൂചന.
ചിത്രത്തിൽ ചാക്കോച്ചനോടൊപ്പം കട്ടപ്പനയിലെ ഹൃതിക് റോഷൻ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനും സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ശിവദ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.