മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയായ കുഞ്ചാക്കോ ബോബൻ 1997 ഇൽ റിലീസ് ചെയ്ത അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രത്തോടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലെ യുവ നിരയിലെ പ്രധാനിയായി മാറി. പിന്നീടുള്ള വർഷങ്ങളിൽ കുറെയേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കുഞ്ചാക്കോ ബോബന് അതിനു ശേഷം ഒന്ന് കാലിടറുകയും തുടർ പരാജയങ്ങൾ അദ്ദേഹത്തിന്റെ താര മൂല്യം കുറക്കുകയും ചെയ്തു. നിരവധി ചിത്രങ്ങൾ പരാജയപ്പെട്ടപ്പോൾ 2006 നു ശേഷം അദ്ദേഹം സിനിമയിൽ നിന്ന് തന്നെ മാറി നിൽക്കുന്ന അവസ്ഥയുമെത്തി. എന്നാൽ നാല് വർഷങ്ങൾക്കു ശേഷം എൽസമ്മ എന്ന ആൺകുട്ടി എന്ന ലാൽ ജോസ് ചിത്രത്തിന്റെ വിജയത്തോടെ തിരിച്ചു വന്ന കുഞ്ചാക്കോ ബോബൻ തന്റെ ചോക്ലേറ് നായകൻ, റൊമാന്റിക് ഹീറോ പരിവേഷം വിട്ടു വ്യത്യസ്ത ചിത്രങ്ങൾ ചെയ്യുകയും വീണ്ടും മലയാള സിനിമയിലെ നിർണ്ണായക സാന്നിധ്യമാവുകയും ചെയ്തു.
ഈ വർഷം ഇതുവരെ പുറത്തു വന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയാണ് എന്നത് തന്നെ ഇപ്പോൾ ഈ നടന്റെ താരമൂല്യം നമ്മുക്ക് കാണിച്ചു തരുന്ന വസ്തുതയാണ്. എന്നാൽ പ്രതിസന്ധി സമയത്തു താൻ അനുഭവിച്ച കാര്യങ്ങൾ ഒരിക്കൽ ചാക്കോച്ചൻ തുറന്നു പറഞ്ഞത് ഇപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്ന ഒന്നാണ്. താൻ തിരിച്ചു വന്ന സമയത്തു, തനിക്കു താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഒരുപാട് നായികമാരെ താൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാൽ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതിൽ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക്, സീനിയർസ്, മല്ലു സിംഗ്, റോമൻസ്, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവിൽ നിർണായകമായത്. സിനിമയിൽ താൻ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്. സിനിമയ്ക്കപ്പുറമുള്ള സൗഹൃദം സംവിധായകരായ ഷാഫിയും ലാൽ ജോസും വി.കെ.പ്രകാശുമായൊക്കെ തനിക്കുണ്ടായിരുന്ന എന്നും അതുകൊണ്ട് തന്നെ അവരൊക്കെ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.