“എന്നാ താൻ കേസ് കൊട് “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം “ഒരു ദുരൂഹ സാഹചര്യത്തിൽ ” പൂർത്തിയായി. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായകനായി എത്തുന്നത്. ചിത്രം ഉടൻ തീയേറ്ററുകൾ എത്തും.
” ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ കൂടുകയാണ് ഒപ്പം മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ലിസ്റ്റിൻ സ്റ്റീഫനും ഈ കൂട്ടുകെട്ടിൽ എത്തുന്നു എന്നുള്ളതും ഒരു സവിശേഷതയാണ്. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ,സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി,ഷാഹി കബീർ ശരണ്യ രാമചന്ദ്രൻ,ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്..കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് മാസ്റ്റർ വിക്കി. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. ലൊക്കേഷൻ മാനേജർ റഫീഖ് പാറക്കണ്ടി.
മാർക്കറ്റിംഗ് – സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്.ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്, ആഷിഫ് അലി.അഡ്വർടൈസ്‌മെന്റ്-ബ്രിങ്ഫോർത്ത്. ഡിസൈൻസ് ഓൾഡ് മങ്ക്സ്.വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.