ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണ തേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കോഴിക്കോട് കഴിഞ്ഞ വർഷം പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ദുരന്തത്തെ മുൻനിർത്തി ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓ പി എം പ്രൊഡക്ഷൻസ് ആണ്. കുഞ്ചാക്കോ ബോബൻ, രേവതി, ശ്രീനാഥ് ഭാസി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ജോജു ജോർജ്, റഹ്മാൻ, ഇന്ദ്രജിത്ത്, പൂർണിമ, മഡോണ എന്നിവർ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി , സുഹാസ്- ഷർഫു എന്നിവർ ചേർന്നാണ്. വൈറസിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ ഒരുമിച്ചു എത്തിയ ഒരു മാധ്യമ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ സൗബിൻ ഷാഹിറിനോട് പറഞ്ഞ ഒരു കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
സൗബിൻ ഈ ചിത്രത്തിൽ ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്. അത് പരാമർശിച്ചു കൊണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞത്, 22 കൊല്ലം ആയി താൻ അഭിനയിച്ചിട്ടു ശെരിയാവുന്നില്ല എന്നും ഈ അടുത്ത് വന്നിട്ട് നിങ്ങൾ ഇങ്ങനെ പൊളിച്ചടുക്കി അഭിനയിക്കരുത് എന്നാണ്. ചാക്കോച്ചന്റെ ഈ രസകരമായ കമന്റ് പൊട്ടിച്ചിരികളോടെ ആണ് വൈറസ് ടീം ഏറ്റെടുത്ത്. ശ്രീനാഥ് ഭാസി, പാർവതി, റിമ എന്നിവരും ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടുകയാണ്. ലിനി സിസ്റ്ററെ ഓർമിപ്പിക്കുന്ന അഖില എന്ന കഥാപാത്രമായി എത്തിയ റിമ കല്ലിങ്കൽ ഗംഭീരമായ പ്രകടനം നൽകിയപ്പോൾ ആബിദ് ആയി എത്തിയ ശ്രീനാഥ് ഭാസി, അനു ആയി എത്തിയ പാർവതി എന്നിവരുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി മാറി.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.