ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങൾ കയ്യിലുള്ള മലയാള താരമാണ് കുഞ്ചാക്കോ ബോബൻ. ഒരുപിടി വലിയ ചിത്രങ്ങളും അദ്ദേഹം നായകനായി എത്തുന്നുണ്ട്. മഹേഷ് നാരായണൻ ഒരുക്കുന്ന അറിയിപ്പ് എന്ന ചിത്രം തീർത്ത കുഞ്ചാക്കോ ബോബൻ ഇപ്പോൾ ചെയ്യുന്നത് രതീഷ് ബാലകൃഷ്ണൻ ഒരുക്കുന്ന എന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ്. തന്റെ നിർമ്മാണ കമ്പനിയായ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് മഹേഷ് നാരായണൻ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ, നോണ്‍സെന്‍സ് എന്ന സ്പോർട്സ് ചിത്രം ഒരുക്കിയ എം.സി. ജിതിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി അഭിനയിക്കാൻ പോവുകയാണ് കുഞ്ചാക്കോ ബോബൻ. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിക് ഉസ്മാനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇട്ടിട്ടില്ല. ഇതിന്റെ കാസ്റ്റിംഗും ഇപ്പോൾ പുരോഗമിക്കുകയാണ്.
നവാഗതനായ കമൽ കെ എം ഒരുക്കിയ പട എന്നാ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. മാർച്ച് പത്തിന് ആണ് പട റിലീസ് ചെയ്യുന്നത്. ഒരു സോഷ്യൽ ത്രില്ലർ ആണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഇത് കൂടാതെ ഫില്ലിനി ഒരുക്കിയ ഒറ്റു എന്നാ മലയാളം / തമിഴ് ദ്വിഭാഷാ ചിത്രവും കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്നുണ്ട്. എന്താടാ സജീ, പകലും പാതിരാവും, പദ്മിനി, ആറാം പാതിരാ, ഗർ, മറിയം ടൈലേഴ്സ് എന്നിവയും കുഞ്ചാക്കോ ബോബൻ ചെയ്യാൻ പോകുന്ന ചിത്രങ്ങളാണ്. നേരത്തെ ആഷിഖ് അബു ഒരുക്കുന്ന നീലവെളിച്ചത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷുകൾ മൂലം അദ്ദേഹം അതിൽ നിന്ന് പിന്മാറിയിരുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.