കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് ഈ ചിത്രം നേടിയെടുത്തത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം ഇപ്പോൾ നാൽപ്പതു കോടിക്കു മുകളിലാണ് ആഗോള കളക്ഷൻ നേടിയത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ആറാം പാതിര എന്ന ചിത്രവും ഇതേ ടീം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ജോലികൾ ഉടനെ തുടങ്ങാൻ പോവുകയാണെന്ന സൂചനയാണ് കുഞ്ചാക്കോ ബോബൻ തരുന്നത്.
തനിക്കൊപ്പം സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിൽക്കുന്ന പുതിയ ചിത്രം പങ്കു വെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മാജിക്കൽ പാതിര എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കു വെച്ചതെന്നത് കൊണ്ട് തന്നെ ആറാം പാതിരയുടെ ജോലികൾ ആരംഭിക്കുന്നതിന്റെ സൂചനയാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റെന്നാണ് ആരാധകരും സിനിമ പ്രേമികളും കരുതുന്നത്. എന്നാൽ അഞ്ചാം പാതിര നിർമ്മിച്ചത് ആഷിക് ഉസ്മാൻ ആയത് കൊണ്ട് തന്നെ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കാൻ പോകുന്ന കുഞ്ചാക്കോ ബോബൻ- മിഥുൻ മാനുവൽ ചിത്രം ആറാം പാതിരയല്ലാതെ മറ്റൊന്നായിരിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ഉണ്ണി മായാ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഇന്ദ്രൻസ്, ഹരികൃഷ്ണൻ, ജിനു ജോസഫ്, ഷറഫുദീൻ, ദിവ്യ ഗോപിനാഥ്, അഭിരാം പൊതുവാൾ എന്നിവരും കുഞ്ചാക്കോ ബോബനൊപ്പം അഞ്ചാം പാതിരയിൽ തിളങ്ങിയിരുന്നു.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.