പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും എന്ന് വാർത്തകൾ. ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ വന്നില്ലെങ്കിലും ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. കൗമുദിയാണ് ഈ വാർത്ത ആദ്യമായി പുറത്ത് വിട്ടത്.
പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ് പിരിറ്റ് എന്ന വമ്പൻ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഭാഗമാവുക എന്നാണ് വാർത്തകൾ പറയുന്നത്. ആദ്യമായാണ് ചാക്കോച്ചൻ ഒരു അന്യ ഭാഷാ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമായി എത്തുക. തെലുങ്കിലെ വിജയ് ദേവാരക്കോണ്ട ചിത്രം അർജുൻ റെഡ്ഡി, രൺബീർ കപൂർ നായകനായ ബോളിവുഡ് ചിത്രം അനിമൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാംഗ .
പ്രഭാസിന്റെ കരിയറിലെ 25-ാമത്തെ ചിത്രമായ സ്പിരിറ്റ് ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. സന്ദീപ് റെഡ്ഡി വാംഗെയും പ്രഭാസും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് പ്രഭാസ് എത്തുക. കൊറിയൻ സൂപ്പർതാരം ഡോൺ ലീ ഈ ചിത്രത്തിൽ വില്ലനായി എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ശ്രീലങ്കയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒരുമിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ ആണ് ഇനി അദ്ദേഹം ജോയിൻ ചെയ്യാൻ പോകുന്ന ചിത്രം. ഗരുഡനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ വേഷമിടും.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.