1997 മാർച്ചിലാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബൻ എന്ന യുവതാരത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച ആ റൊമാന്റിക് ഡ്രാമയിലൂടെ ഒരു പുതിയ താരത്തെ ആണ് മലയാളത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ആ സിനിമ ഇറങ്ങി ഇരുപത്തിയഞ്ചു വർഷം പൂർത്തിയാവുമ്പോൾ, തന്റെ സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി കുഞ്ചാക്കോ ബോബൻ തിളങ്ങുകയാണ്. എന്നാൽ ഇപ്പോൾ മലയാളികളുടെ പ്രീയപ്പെട്ട ചാക്കോച്ചൻ വാർത്തകളിൽ നിറയുന്നത് ഒരു ബൈക്ക് സ്വന്തമാക്കിയതിന് പേരിലാണ്. അനിയത്തിപ്രാവില്‍, നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനില്‍ തന്നെ സ്പ്ലെന്‍ഡര്‍ ബൈക്കുമായി ആണ് നമ്മൾ ചാക്കോച്ചനെ കാണുന്നത്. അനിയത്തിപ്രാവിലുടനീളം ചാക്കോച്ചന്റെ ഒപ്പം പല സമയത്തു ആ ബൈക്ക് നമ്മുക്ക് കാണാൻ സാധിക്കും.
https://www.instagram.com/p/CbhQVZBAXCN/
ഇപ്പോൾ 25 വർഷങ്ങൾക്കു ശേഷം അതേ സ്‌പ്ലെൻഡർ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. ആ സന്തോഷം പങ്കു വെച്ച താരം, ഇത്രയും നാൾ അത് എവിടെ ആയിരുന്നു എന്നും വെളിപ്പെടുത്തി. ഹോണ്ടയുടെ ഷോറൂമിൽ ജോലി ചെയ്യുന്ന ഒരാലപ്പുഴക്കാരന്റെ കയ്യിലായിരുന്നു ആ ബൈക് എന്നും, അത് ഏറ്റവും നന്നായി തന്നെ ഇത്രയും കാലം അദ്ദേഹം പരിപാലിച്ചു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. വണ്ടി ഇപ്പോഴും നല്ല കണ്ടീഷൻ ആണെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു. ആ ആലപ്പുഴക്കാരന് പകരം പുതിയ ബൈക്ക് വാങ്ങി നൽകുകയും ചെയ്തു ചാക്കോച്ചൻ. ഇപ്പോൾ കാസർഗോഡ് ഷൂട്ടിംഗ് തിരക്കിലുള്ള ചാക്കോച്ചന് കൊച്ചിയിലെ വീട്ടിൽ എത്തിയിട്ട് വേണം അനിയത്തിപ്രാവിലെ സുധിയെ പോലെ ആ ബൈക്കിൽ ഒന്ന് കറങ്ങാൻ. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ശാലിനി ആയിരുന്നു നായികാ വേഷം ചെയ്തത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.