ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെയും സിനിമ പ്രേമികളുടെയും ഇഷ്ട ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ആദ്യ ചിത്രമായ അനിയത്തിപ്രാവിലൂടെ തന്നെ ഇൻഡസ്‌ട്രി ഹിറ്റ് അടിച്ച മലയാളത്തിലെ ഏക നായകൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ – ശാലിനി കൂട്ടുകെട്ട് രണ്ടാമതായി ഒന്നിക്കുന്ന ചിത്രമാണ് നിറം. നിരൂപ പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കിയ ചിത്രം ആ കാലത്ത് ക്യാമ്പസുകളിലും വലിയ തരംഗം സൃഷ്ട്ടിച്ചിരുന്നു. നിറത്തിന്റെ സെറ്റിൽ നടന്ന ഒരു പ്രണയ കഥയുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ക്യാംപസിലാണ് ചിത്രം കൂടുതലായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു മാസത്തോളം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയിൽ നിറത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു. നിറം എന്ന സിനിമയുടെ സെറ്റിൽ ശാലിനി ഭാഗമാവുമ്പോൾ തമിഴ് നടൻ അജിത്തുമായി പ്രണയത്തിലായിരുന്നു. ശാലിനി ഈ കാര്യം തന്റെ സഹപ്രവർത്തകനായ കുഞ്ചാക്കോ ബോബനോട് മാത്രമാണ് പറഞ്ഞിരുന്നത്. ശാലിനിയെ ഷൂട്ടിംഗ് സെറ്റിൽ വിളിക്കുന്നത് റിസ്‌ക്ക് ആണെന് മനസിലാക്കിയ അജിത് കുഞ്ചാക്കോ ബോബന്റെ നമ്പർ സ്വന്തമാക്കുകയും അതിലേക്ക് വിളിക്കുമായിരുന്നു. മൊബൈൽ ഫോണുകൾ വന്ന് തുടങ്ങുന്ന കാലഘട്ടം ആയതുകൊണ്ട് വളരെ കുറച്ചു ആളുകളുടെ പക്കൽ മാത്രമായിരുന്നു സെൽഫോണുകൾ. കുഞ്ചാക്കോ ബോബന്റെ സോണി എറിക്സൻ ഫോണിലേക്ക് അധികവും വന്നിരുന്നത് അജിത് കുമാറിന്റെ കോളുകൾ ആയിരുന്നു. മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ Ak 47 കോളിങ് എന്ന കോഡാണ് ചാക്കോച്ചൻ ഉപയോഗിച്ചിരുന്നത്. പലപ്പോഴും ഇത് കേട്ട സംവിധായകൻ കമല്‍ ചാക്കോച്ചനിൽ നിന്നും കാര്യം മനസ്സിലാക്കി. അടുത്ത ദിവസം ഷൂട്ടിംഗ് സെറ്റിൽ Ak 47 ന്റെ കോൾ ഇന്ന് വന്നില്ലേ എന്ന കമലിന്റെ ചോദ്യത്തിന് ശാലിനി ഞെട്ടുകയും ചാക്കോച്ചൻ ഇരുന്ന് ചിരിക്കുന്നതുമാണ് കണ്ടത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്‌ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.