ഓണാഘോഷം ഗംഭീരമാക്കാൻ തീയേറ്റേറുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം ഗോൾഡ് റിലീസ് മാറ്റിയതോടെ സിനിമാ പ്രേമികൾ നിരാശയിലായിരുന്നു. എന്നാൽ ഗോൾഡിന് പകരം ഇപ്പോൾ മറ്റൊരു ചിത്രം അതേ ദിവസം പ്രേക്ഷകരുടെ മുന്നിലെത്താൻ പോവുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായി കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി ടീമിന്റെ ഒറ്റ് പ്രേക്ഷകരുടെ മുന്നിലെത്തും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടത്. ഫെല്ലിനി ടി പി സംവിധാനം ചെയ്ത ഈ ചിത്രം മലയാളം- തമിഴ് ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
സൂപ്പർ വിജയം നേടിയ തീവണ്ടി എന്ന ടോവിനോ തോമസ് ചിത്രത്തിന് ശേഷം, ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ബോളിവുഡ് താരം ജാക്കി ഷറോഫ്, ഈഷ റീബ, ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലാബാൻ റാണെ, ശ്രീകുമാർ മേനോൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കർ, സംഗീതവും പശ്‌ചാത്തല സംഗീതവുമൊരുക്കിയത് അരുൾ രാജ് കെന്നഡി, എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി എന്നിവരാണ്. മാസ്സ് ആയി അരവിന്ദ് സ്വാമിയും സ്റ്റൈലിഷായി കുഞ്ചാക്കോ ബോബനുമെത്തുന്ന ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.