കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളാ ജനതക്കൊപ്പം നിന്ന് കൊണ്ട് മലയാള സിനിമാ ലോകവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാവുകയാണ്. ഒട്ടേറെ മലയാള താരങ്ങൾ നേരിട്ടും അല്ലാതെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നു. താരങ്ങളുടെ ഫാൻസ് അസോസിയേഷനുകളും തങ്ങളെ കൊണ്ട് കഴിയുന്നത് പോലെ റിലീഫ് ക്യാമ്പുകളിൽ സഹായം എത്തിക്കുകയാണ്. മോഹൻലാൽ ഫാൻസ്, മമ്മൂട്ടി ഫാൻസ്, വിജയ് ഫാൻസ്, സൂര്യ ഫാൻസ് എന്നിവർ കേരളത്തിലെ പല സ്ഥലങ്ങളിൽ ആയി കളക്ഷൻ പോയിന്റുകൾ ആരംഭിക്കുകയും സാധന സാമഗ്രികൾ ശേഖരിച്ചു ക്യാമ്പുകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ്. ഇപ്പോഴിതാ പ്രശസ്ത താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും തങ്ങൾക്കു ആവും വിധമുള്ള സഹായങ്ങളുമായി എത്തുകയാണ്.
പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് ടെംപററി ടോയ്‌ലെറ്റുകളാണ് നടന്‍ ജയസൂര്യ നൽകിയത്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട് എന്നും അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത് നൽകുന്നത് എന്നും ജയസൂര്യ അറിയിച്ചു. ദുരിതത്തിൽപ്പെട്ടവർക്ക് ഭക്ഷണം ലഭ്യമാക്കണമെന്ന അഭ്യർത്ഥനയുമായാണ് കുഞ്ചാക്കോ ബോബൻ എത്തിയിരിക്കുന്നത്. ബലിപ്പെരുന്നാൾ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചൻ പറയുന്നത്. കേരള ഫ്ലഡ് ഡിസാസ്റ്റർ അർജന്റ് ഹെല്‍പ്പി’ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഈ അഭ്യർത്ഥന ഏവരോടും നടത്തുന്നത്. ഇന്ദ്രജിത്, സരയൂ, പാർവ്വതി തിരുവോത്ത്, ടോവിനോ തോമസ്, വിനയ് ഫോർട്ട്, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ കളക്ഷൻ സെന്ററുകളിൽ വേണ്ടത്ര സാധന സാമഗ്രികൾ എത്തുന്നില്ല എന്ന പരാതി ഇപ്പോൾ നില നിൽക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ജനങ്ങളുടെ പങ്കാളിത്തം ഇത്തവണ കിട്ടുന്നില്ല എന്ന ഒരു കാര്യം പലരും പങ്കു വെക്കുന്നുമുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.