ഒരു നവാഗത സംവിധായകൻ കൂടി മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുകയാണ്. പ്രശസ്ത നടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിലൂടെ ബിലഹരി എന്ന പുതുമുഖ സംവിധായകനാണ് മലയാള സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. തൊടുപുഴയിൽ വച്ച് നടന്ന സ്വിച്ചോൺ ചടങ്ങിൽ നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആദ്യ ക്ലാപ്പടിച്ചു അള്ളു രാമേന്ദ്രൻ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് ഉസ്മാൻ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കാൻ പോകുന്നത് ജിംഷി ഖാലിദ് ആണ്. ഷാൻ റഹ്മാൻ ആണ് അള്ളു രാമേന്ദ്രന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഈ വർഷം ഇപ്പോൾ തന്നെ മൂന്നു ബോക്സ് ഓഫീസ് വിജയങ്ങൾ നേടി കഴിഞ്ഞ കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങൾ കൂടി അധികം വൈകാതെ തന്നെ റിലീസിന് തയ്യാറെടുക്കുകയാണ്.
സൗമ്യ സദാനന്ദൻ ഒരുക്കിയ മംഗല്യം തന്തുനാനേന എന്ന ചിത്രമാണ് അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. അതിനു ശേഷം എത്തുന്നത് മാർത്താണ്ഡൻ ഒരുക്കിയ ജോണി ജോണി യെസ് അപ്പ എന്ന ചിത്രമായിരിക്കും. ലാൽ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ആണ് നായകൻ. തട്ടിന്പുറത്തു അച്യുതൻ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. സുഗീത് ഒരുക്കിയ ശിക്കാരി ശംഭു, ശ്രീജിത്ത് വിജയൻ ഒരുക്കിയ ഒരു കുട്ടനാടൻ മാർപാപ്പ, രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത എന്നിവയാണ് ഈ വർഷം ബോക്സ് ഓഫീസ് വിജയം നേടിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. ഏതായാലും തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ കടന്നു പോകുന്നതെന്ന് പറയാം.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.