ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനായുള്ള ജന്മദിന ആശംസകളാൽ നിറഞ്ഞിരിക്കുകയാണ് ഇന്ന് ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി , കന്നഡ സിനിമാ ഇന്ഡസ്ട്രികളിൽ നിന്നും, ഇന്ത്യൻ മീഡിയകളിൽ നിന്നും, സമൂഹത്തിന്റെ മറ്റനേകം തുറകളിൽ നിന്നും മോഹൻലാലിനുള്ള ജന്മദിന ആശംസകൾ പ്രവഹിക്കുകയാണ്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും കൂടി മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ജന്മദിന ആഘോഷമായി ലാലേട്ടന്റെ ഈ അന്പത്തിയൊമ്പതാം ജന്മദിനത്തെ മാറ്റി കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ജന്മദിന ആശംസകൾ കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ വിവിധ ഏരിയകൾ മോഹൻലാലിന് നൽകുന്ന ജന്മദിന ആശംസകൾ ആണ്.
ഇടം തോൾ ചെരിഞ്ഞ അത്ഭുതം എന്നാണ് മോഹൻലാലിനെ വിളിക്കുന്നത് തന്നെ. അത് കൊണ്ട്, ഒരു വശം ചെരിഞ്ഞു പായുന്ന കെ എസ് ആർ ടി സി ബസുകളുടെ ചിത്രം ഇട്ടു കൊണ്ടാണ് കെ എസ് ആർ ടി സി ഇന്ത്യൻ സിനിമയുടെ ഈ വിസ്മയ താരത്തിന് ജന്മദിന ആശംസകൾ അറിയിക്കുന്നത്. കോട്ടയം, തിരുവനന്തപുരം, തിരുവല്ല തുടങ്ങി ഒരുപാട് സ്ഥലത്തെ കെ എസ് ആർ ടി സി യുടെ ഒഫീഷ്യൽ പേജുകൾ ഇങ്ങനെ ജന്മദിന ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റുകൾ ഇട്ടു കഴിഞ്ഞു. ആരാധകരും സിനിമാ പ്രേമികളും ആ പോസ്റ്റുകൾ ഷെയർ ചെയ്തു വൈറൽ ആക്കുകയും ചെയ്തു. ഏതായാലും കെ എസ് ആർ ടി സി യുടെ ഈ കിടിലൻ വിഷുകൾ ഏവരും ഒരേപോലെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് എന്ന് തന്നെ പറയാം.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.