നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് മറിയം വന്നു വിളക്കൂതി. സൂപ്പർ വിജയം നേടി മുന്നേറുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ ഫിലിമാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഷിയാസ്, ബൈജു, ബേസിൽ ജോസെഫ്, സേതുലക്ഷ്മി, ഐറീൻ എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ആർ കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ, രാഗം മൂവസിന്റെ ബാനറിൽ രാജു മല്യത് അതുപോലെ സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടൻ കോട്ടയം പ്രദീപാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, മറിയം വന്ന് വിളക്കൂതി, കുറച്ചു നാളു മുൻപ് കുറച്ചു പിള്ളേരു വീട്ടിൽ വന്നു അവരുടെ ചിത്രത്തിനു വേണ്ടി ആണ് എന്ന് പറഞ്ഞു എന്റെ കുറച്ചു ഫോട്ടോസ് എടുത്തു. പിന്നെ അടുത്തിടക്ക് അവര് വിളിച്ചു ചേട്ടാ ഒന്ന് രണ്ട് ഡയലോഗ് പറയണമെന്ന് പറഞ്ഞു അതും എടുത്തു പോയിരുന്നു. ഇത്രമാത്രമാണ് എനിക്കും ഈ സിനിമക്കും തമ്മിലുള്ള ബന്ധം. പിന്നെ ഇന്നലെ ആളുകളൊക്കെ മെസ്സേജ് ചെയുന്നു വിളിക്കുന്നു, അവസാനത്തെ ചേട്ടന്റെ ഭാഗത്തു നല്ല ചിരി ഉണ്ടായിരുന്നു, ഈ സിനിമയിൽ കൊള്ളാം നന്നായിട്ടുണ്ട് എന്നൊക്കെ. എനിക്ക് എന്ത് മാജിക്കാണ് സംഭവിച്ചത് എന്ന് അറിയില്ല. ഒരു ഫോട്ടോ ഉപയോഗിച്ച് ഒരു മുഴുനീള കഥാപാത്രം സൃഷ്ട്ടിക്കാൻ കഴിഞ്ഞ ഇതിന്റെ സംവിധായകൻ ജെനിതിന് ആണ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കേണ്ടത്. ഈ സിനിമയിൽ എന്നെ ഇങ്ങനെ ഒരു ഭാഗമാക്കിയ മറിയം വന്നു ടീമിന് എന്റെ ആത്മാർത്ഥമായ നന്ദി. സിനിമ വലിയ ഒരു വിജയം ആവട്ടെ.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.