സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വമ്പൻ ചിത്രങ്ങൾ അനൗൺസ് ചെയ്തു പ്രേക്ഷകരെ ഞെട്ടിക്കുന്നത് ഇപ്പോൾ ഒരു ശീലമാക്കി കഴിഞ്ഞിരിക്കുകയാണ്. ഒടിയനും ലൂസിഫറും രണ്ടാമൂഴവുമൊക്കെ പ്രഖ്യാപിച്ചു മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ ബിലാൽ, മാമാങ്കം എന്നിവയൊക്കെ പ്രഖ്യാപിച്ചു മമ്മൂട്ടിയും തന്റെ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് നമ്മൾ കണ്ടു. ഇപ്പോഴിതാ മമ്മൂട്ടി ഒരിക്കൽ കൂടി സോഷ്യൽ മീഡിയയെ ആവേശത്തിലാഴ്ത്തി കൊണ്ട് തന്റെ ഒരു പുതിയ ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ജനപ്രിയ വിജയങ്ങളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇപ്പോൾ മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയ ഇളക്കി മറിച്ചാണ് ആഘോഷിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആദ്യമായി നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രമായിരിക്കും ഇത്. ഏറെ ആരാധകരുള്ള മമ്മൂട്ടിയുടെ ഒരു മാസ്സ് അച്ചായൻ കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. കോട്ടയം സ്ലാങ്ങിൽ ഉള്ള മമ്മൂട്ടിയുടെ ഇതിലെ ഡയലോഗുകൾ മിക്കതും ഇപ്പോഴും പ്രേക്ഷകരുടെ ഓർമയിൽ തങ്ങി നിൽപ്പുണ്ട്. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ 1990 മാർച്ചിൽ ആണ് റിലീസ് ചെയ്തത്. ആ വർഷത്തെ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി മാറിയ ഈ ചിത്രം നിർമ്മിച്ചത് സുനിത പ്രൊഡക്ഷൻസിന്റെ ബാനെറിൽ മണിയും ഇതിനു തിരക്കഥ രചിച്ചത് ഡെന്നിസ് ജോസെഫും ആയിരുന്നു. ഏതായാലും ചിത്രത്തെ കുറിച്ചിട്ടുള്ള കൂടുതൽ വിവരങ്ങൾ വരുന്നതോടെ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിൽ എത്തുമെന്ന് തീർച്ച. ആട് 2 എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ആണ് മിഥുൻ മാനുവൽ തോമസ് ഈ ചിത്രം ഒരുക്കുന്നത്. ഇത് കഴിഞ്ഞു ആട് 3 ആണ് മിഥുൻ ചെയ്യുക.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.