kottayam kunjachan 2
ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കിയ ഓളം ഇപ്പോഴും മലയാള സിനിമയിൽ തീർന്നിട്ടില്ല. അത് തീരുന്നതിനു മുൻപേ തന്നെ, നമ്മുക്ക് ആ ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ച മിഥുൻ മാനുവൽ തോമസ്- ഫ്രൈഡേ ഫിലിം ഹൌസ് ടീം പുതിയ മെഗാ പ്രൊജക്റ്റ് അനൗൺസ് ചെയ്തു കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് നായകൻ ആയി എത്തുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റായ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ഒരുങ്ങുന്നത്. ഏകദേശം ഇരുപത്തെട്ടു വർഷം മുൻപേ റിലീസ് ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. തിയേറ്ററിൽ മികച്ച വിജയം നേടിയ ഈ ചിത്രം പിനീട് ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെയും ആരാധകരെ സൃഷ്ടിച്ചു.ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു.
മമ്മൂട്ടിയെ കൂടാതെ രഞ്ജിനി, ബാബു ആന്റണി, പ്രതാപ ചന്ദ്രൻ, സുകുമാരൻ, ഇന്നസെന്റ് , ജഗതി ശ്രീകുമാർ, കെ പി എ സി ലളിത എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആയിരുന്നു. ഇതിലെ മമ്മൂട്ടിയുടെ കോട്ടയം സ്ലാങ് ഏറെ കയ്യടി നേടിയ ഒന്നായി മാറിയിരുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗ് ആയ ജോഷി എന്നെ ചതിച്ചാശാനേ എന്നുള്ളതൊക്കെ ഇപ്പോഴും പ്രേക്ഷകർ ആഘോഷിക്കുന്ന ഒന്നാണ്. ഏതായാലും മിഥുൻ മാനുവൽ തോമസ്- മമ്മൂട്ടി ടീം ആദ്യമായി ഒന്നിക്കുന്നു എന്നത് പോലെ തന്നെ ഫ്രൈഡേ ഫിലിം ഹൗസും ആദ്യമായി ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ 2 .
മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഇപ്പോൾ മുതൽ കട്ട കാത്തിരിപ്പിൽ ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.