[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കൂടത്തായി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് എത്തി; മോഹൻലാൽ ചിത്രത്തിന് മുൻപേ തുടങ്ങും…!

ഇപ്പോൾ കേരളത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കൂടത്തായി കൂട്ടക്കൊല കേസിനെ ആധാരമാക്കി ഒരുക്കുന്ന കൂടത്തായി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ഡിനി ഡാനിയൽ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് റോണക്സ് ഫിലിപ് ആണ്. അടുത്ത മാസം പത്താം തീയതി ഈ ചിത്രത്തിൻന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഈ കഥയേ തന്നെ പശ്ചാത്തലമാക്കി മോഹൻലാലിനെ നായകനാക്കി ഒരു ത്രില്ലർ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ആ ചിത്രം അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ മാത്രമേ തുടങ്ങു എന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന കൂടത്തായി എന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ ആണ് തിരക്കഥ എഴുതുന്നത്. അലക്‌സ് ജോസഫ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അതേ സമയം മോഹൻലാൽ നായകനായി ഇതേ കേസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങും എന്ന് പറയപ്പെടുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ ചിത്രം രചിക്കുന്നതും സംവിധാനം ചെയ്യുന്നതും ആരാണെന്നുള്ള വിവരങ്ങൾ അന്ന് പുറത്തു വന്നില്ല. ഒരു അന്വേഷണ ഉദ്യോഗസ്ഥനായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് അന്ന് വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്ന കൂടത്തായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോളി ആയി ഡിനി ഡാനിയൽ അഭിനയിക്കുന്നതിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഉണ്ടാകും എന്നാണ് സൂചന. മോഹൻലാൽ നായകനായ ഒരു ത്രില്ലർ വരുന്നുണ്ട് എന്നും അതിനു വേണ്ടി തയ്യാറാക്കിയ കഥയുടെ ഭാഗങ്ങൾ കൂടി കൂടത്തായി കേസിലെ സംഭവങ്ങളോട് കൂട്ടി ചേർത്ത് ആയിരിക്കും മോഹൻലാൽ ചിത്രം അവതരിപ്പിക്കുക എന്നുമാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഏതായാലും മോഹൻലാൽ ചിത്രം നേരത്തെ പറഞ്ഞത് പോലെ അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് തുടങ്ങുന്നത് എങ്കിൽ അതിനു മുൻപേ തങ്ങളുടെ ചിത്രത്തിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ ആണ് കൂടത്തായി എന്ന ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ശ്രമം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.