ഇപ്പോൾ കേരളത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കൂടത്തായി കൂട്ടക്കൊല കേസിനെ ആധാരമാക്കി ഒരുക്കുന്ന കൂടത്തായി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ഡിനി ഡാനിയൽ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് റോണക്സ് ഫിലിപ് ആണ്. അടുത്ത മാസം പത്താം തീയതി ഈ ചിത്രത്തിൻന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഈ കഥയേ തന്നെ പശ്ചാത്തലമാക്കി മോഹൻലാലിനെ നായകനാക്കി ഒരു ത്രില്ലർ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ആ ചിത്രം അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ മാത്രമേ തുടങ്ങു എന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന കൂടത്തായി എന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ ആണ് തിരക്കഥ എഴുതുന്നത്. അലക്‌സ് ജോസഫ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അതേ സമയം മോഹൻലാൽ നായകനായി ഇതേ കേസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങും എന്ന് പറയപ്പെടുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ ചിത്രം രചിക്കുന്നതും സംവിധാനം ചെയ്യുന്നതും ആരാണെന്നുള്ള വിവരങ്ങൾ അന്ന് പുറത്തു വന്നില്ല. ഒരു അന്വേഷണ ഉദ്യോഗസ്ഥനായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് അന്ന് വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്ന കൂടത്തായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോളി ആയി ഡിനി ഡാനിയൽ അഭിനയിക്കുന്നതിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഉണ്ടാകും എന്നാണ് സൂചന. മോഹൻലാൽ നായകനായ ഒരു ത്രില്ലർ വരുന്നുണ്ട് എന്നും അതിനു വേണ്ടി തയ്യാറാക്കിയ കഥയുടെ ഭാഗങ്ങൾ കൂടി കൂടത്തായി കേസിലെ സംഭവങ്ങളോട് കൂട്ടി ചേർത്ത് ആയിരിക്കും മോഹൻലാൽ ചിത്രം അവതരിപ്പിക്കുക എന്നുമാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഏതായാലും മോഹൻലാൽ ചിത്രം നേരത്തെ പറഞ്ഞത് പോലെ അടുത്ത വർഷം ഫെബ്രുവരിയിൽ ആണ് തുടങ്ങുന്നത് എങ്കിൽ അതിനു മുൻപേ തങ്ങളുടെ ചിത്രത്തിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ ആണ് കൂടത്തായി എന്ന ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ശ്രമം.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.