ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്തു. കോടതി സമക്ഷം ബാലൻ വക്കീൽ എന്നാണ് ഈ ചിത്രത്തിന്റെ പേര്. നീതി എന്നാണ് ഈ പ്രോജക്ടിന്റെ ടൈറ്റിൽ എന്ന രീതിയിൽ ഒരു വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുന്ന ദിലീപിന് ഉള്ള ജന്മദിന സമ്മാനമായി ആണ് ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും റിലീസ് ചെയ്തിരിക്കുന്നത്. വിക്കുള്ള ഒരു വക്കീലായാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബോളിവുഡ് ഭീമന്മാർ ആയ വയാകോം 18 മോഷൻ പിക്ചർസ് ന്റെ മലയാള സിനിമയിലെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് ഈ ചിത്രം . യു ടി വി , റോക്ക് ലൈൻ പിക്ചർസ് തുടങ്ങിയ വമ്പന്മാരും മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങളിലൂടെ ആയിരുന്നു. യു ടി വി മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ ഗ്രാൻഡ് മാസ്റ്ററിലൂടെയും , റോക്ക് ലൈൻ പിക്ചർസ് മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ വില്ലനിലൂടെയും ആയിരുന്നു. നീതി എന്ന ഈ ചിത്രത്തിൽ ദിലീപിന് രണ്ടു നായികമാർ ഉണ്ടെന്നും മമത മോഹൻദാസും , പ്രിയ ആനന്ദും ആയിരിക്കും ആ നായികമാർ എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ത്രീഡി ചിത്രമാണ് ഇത് കൂടാതെ ഇപ്പോൾ ദിലീപ് ചെയ്തു കൊണ്ടിരിക്കുന്ന സിനിമ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.