ഇന്നലെ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിയ ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീലിന് കിടിലൻ റിപ്പോർട്ട് ആണ് കേരളമെങ്ങും ലഭിക്കുന്നത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരേ പോലെ ആസ്വദിക്കുന്ന ഈ ചിത്രം ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയമാവും നേടുകയെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രം കണ്ടു ഇറങ്ങിയ പ്രശസ്ത സംവിധായകൻ അരുൺ ഗോപി പങ്കു വെക്കുന്നതും ഇതേ കാര്യം തന്നെയാണ്. ഒരു വലിയ വിജയത്തിലേക്ക് തന്നെ ഈ ചിത്രം നീങ്ങും എന്നാണ് അരുൺ ഗോപി പറയുന്നത്. ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെ ഒരു വ്യത്യസ്ത ചിത്രമാണ് ഇതെന്നും അതോടൊപ്പം ദിലീപേട്ടന്റെ ഗംഭീര പ്രകടനം കൂടി ആയപ്പോൾ ചിത്രം എല്ലാ അർത്ഥത്തിലും മികച്ച ഒരു എന്റെർറ്റൈനെർ ആയി മാറിയെന്നും അരുൺ ഗോപി പറഞ്ഞു.
ഒരു ദിലീപ് ചിത്രമെന്ന നിലയിലും ബി ഉണ്ണികൃഷ്ണൻ ചിത്രമെന്ന നിലയിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞതാണ് ഇതിന്റെ മികവെന്നാണ് അരുൺ ഗോപി സൂചിപ്പിക്കുന്നത്. ദിലീപിന്റെ രസകരമായ മാനറിസങ്ങളും അതോടൊപ്പം സുരാജ്, അജു വർഗീസ്, സിദ്ദിഖ് എന്നിവരുടെ പെർഫോമൻസും ഈ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിട്ടുണ്ട് എന്നും അരുൺ ഗോപി അഭിപ്രായപ്പെട്ടു. ബി ഉണ്ണികൃഷ്ണൻ തിരക്കഥയും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം മോഷൻ പിക്ചേഴ്സ് ആണ്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഖിൽ ജോര്ജും സംഗീതം ഒരുക്കിയത് രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ ചേർന്നുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.