ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഫാമിലി ത്രില്ലർ രണ്ടാം വാരത്തിലും കേരളത്തിലെ റീലീസ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഈ വർഷത്തെ ഇത് വരെയുള്ള ഏറ്റവും മികച്ച വിജയത്തിലേക്ക് ആണ് ഇപ്പോൾ ഈ ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. പതിവ് പോലെ തന്നെ കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ് ഈ ദിലീപ് ചിത്രത്തിന്റെയും വമ്പൻ വിജയത്തിന് കാരണം എന്ന് പറയാം. ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒന്നാണ് എന്നതാണ് ഈ ഓഫ് സീസണിലും ഈ ചിത്രത്തിന് അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെടാനുള്ള കാരണം.
കോമഡിയും ത്രില്ലും ആക്ഷനും ഗാനങ്ങളും സസ്പെന്സും ട്വിസ്റ്റുകളും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനേർ എന്നു ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
വിക്കനായ ബാലകൃഷ്ണൻ എന്ന വക്കീൽ ആയി ദിലീപ് നടത്തിയ ഗംഭീര പ്രകടനത്തിനൊപ്പം തന്നെ സിദ്ദിഖിന്റെ കിടിലൻ പ്രകടനം കൂടി ആയപ്പോൾ തിയേറ്റർ പൊട്ടിച്ചിരികൾ കൊണ്ടു നിറഞ്ഞു. ഒപ്പം അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിരി വിരുന്നുമായി എത്തുന്നുണ്ട്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ പ്രിയ ആനന്ദും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ഭീമൻ രഘു, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, ലെന, റാണ പ്രതാപ്, അർജുൻ നന്ദകുമാർ, തെസ്നി ഖാൻ, ബാഹുബലി പ്രഭാകർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. വയാകോം മോഷൻ പിക്ചേഴ്‌സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.