ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം സെപ്റ്റംബർ പന്ത്രണ്ടിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകർക്ക് ഏറെ ആകാംഷ നൽകുന്ന ഇതിന്റെ ട്രെയിലറിന് വലിയ പ്രശംസയും ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്ന നടൻ ജഗദീഷ് ചിത്രത്തെ കുറിച്ച് പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക ജോണറിൽ പെടുത്താവുന്ന കഥയല്ല ഈ ചിത്രത്തിന്റേത് എന്നും, പ്രതീക്ഷിക്കാത്ത രീതിയിൽ പ്രേക്ഷകർക്ക് ആകാംഷ പകർന്നു കൊണ്ട് മുന്നോട്ട് സഞ്ചരിക്കുന്ന ശൈലിയിലാണ് ഈ ചിത്രം കഥ പറയുന്നതെന്നും ജഗദീഷ് പറയുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഇന്റർവെൽ പഞ്ചും, ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സുമായിരിക്കും ചിത്രത്തിനെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രേക്ഷകരുടെ രസച്ചരട് പൊട്ടാത്ത രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നു. ആസിഫ് അലി, ജഗദീഷ് എന്നിവർക്കൊപ്പം അപർണ ബാലമുരളി, വിജയരാഘവൻ, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.