യുവതാരം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി കിഷ്കിന്ധാ കാണ്ഡം. റിലീസ് ചെയ്ത് 8 ദിവസം കൊണ്ട് 25 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയാണ് ഈ ചിത്രം കുതിക്കുന്നത്. ഈ വർഷം റിലീസ് ചെയ്ത ജിസ് ജോയ് ചിത്രമായ തലവനായിരുന്നു ആസിഫ് അലിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഗ്രോസ്സർ. 24 കോടിക്ക് മുകളിലാണ് തലവൻ നേടിയ ആഗോള ഗ്രോസ്.
ആ കളക്ഷൻ വെറും 8 ദിവസം കൊണ്ട് മറികടന്ന കിഷ്കിന്ധാ കാണ്ഡം ആസിഫ് അലിയുടെ ആദ്യ 50 കോടി ഗ്രോസ് ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. കഴിഞ്ഞ ദിവസം മുതൽ വിദേശത്ത് വൈഡ് റിലീസ് ആയെത്തിയ ഈ ചിത്രത്തിന്റെ കളക്ഷനിൽ വമ്പൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മാർക്കറ്റിലും തലവനെ മറികടന്ന് ആസിഫ് അലിയുടെ ഏറ്റവും വലിയ ഗ്രോസ്സറായി ഈ ചിത്രം മാറിക്കഴിഞ്ഞു .
ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലർ രചിച്ചത് ബാഹുൽ രമേശാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. മുജീബ് മജീദ് സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചതും ബാഹുൽ രമേശാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.